SWISS-TOWER 24/07/2023

ടോക്യോ ഒളിംപിക്‌സ്; വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്യോ: (www.kvartha.com 02.08.2021) ടോക്യോ ഒളിംപിക്‌സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ഇന്‍ഡ്യയുടെ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം. തുടര്‍ചയായ രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ കായികതാരമാണ് സിന്ധു. 2016 ലെ റിയോ ഒളിംപിക്‌സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 
Aster mims 04/11/2022

2019 ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപും സിന്ധുവാണ് നേടിയത്. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ലഭിച്ചു. 26 വയസിനിടയില്‍ അഭിമാനകരമായ വിജയങ്ങളാണ് സിന്ധു കൈവരിച്ചത്. ഈ ഒളിംപിക്‌സില്‍ ഇന്‍ഡ്യയ്ക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയത്.  

ടോക്യോ ഒളിംപിക്‌സ്; വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിന് കേരള നിയമസഭയുടെ അഭിനന്ദനം

ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീര ചാനുവും ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവും. വനിതകളുടെ ബോക്‌സിംഗില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണ്. പി വി സിന്ധുവിന് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും കേരള നിയമസഭ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Keywords:  Tokyo, Tokyo-Olympics-2021, Sports, News, World, Tokyo Olympics; Congratulations from Kerala Legislative Assembly to PV Sindhu who won the bronze medal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia