സംസ്ഥാന പോലീസ് വോളി; കോഴിക്കോടും എം.എസ്.പിയും ഫൈനലില്‍

 


തൊടുപുഴ: (www.kvartha.com 08.11.2014) കേരളാ പോലീസ് ഗെയിംസിനോട് അനുബന്ധിച്ച് സംസ്ഥാന വോളിബോള്‍ മല്‍സരത്തിന്റെ ഫൈനല്‍ ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാഞ്ഞാര്‍ ഉദയകുമാര്‍ ഫ്ഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ശനിയാഴ്ച രാത്രി നടന്ന സെമിയില്‍ കാസര്‍കോടിനെ (3-1) തറപറ്റിച്ച് എം.എസ്.പിയും കെ.എ.പി. മൂന്നിനെ തുരത്തി കോഴിക്കോടും(0-3) ഫൈനല്‍ ഉറപ്പിച്ചു.

ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ എം.എസ്.പി.- കെ.എ.പി. 4നെയും  (3-1) കെ.എ.പി. 3 കെ.എ.പി. 5നെയും (3-1) കോഴിക്കോട് തിരുവനന്തപുരം സിറ്റിയെയും (3-0) കാസര്‍കോട് ഇടുക്കിയെയും (3-1) തോല്‍പ്പിച്ചു. വെള്ളിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോട്-എറണാകുളം റൂറലിനെയും (3-0), കെ.എ.പി. 5-കെ.എ.പി. 2നെയും (3-0), കാസര്‍കോട്-കണ്ണൂരിനെയും (3-0), തൃശൂര്‍- ടെലികോം തിരുവനന്തപുരത്തെയും (3-0), ഇടുക്കി- തൃശൂരിനെയും (3-1) പരാജയപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സംസ്ഥാന പോലീസ് വോളി; കോഴിക്കോടും എം.എസ്.പിയും ഫൈനലില്‍

Keywords : Thodupuzha, Sports, Kasaragod, Kozhikode, Police, Volleyball. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia