ജീവിതത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടി; മടങ്ങി വരും: ശ്രീശാന്ത്
Sep 14, 2013, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ക്രിക്കറ്റില്‍ ബി.സി.സി.ഐ ആജീവനാന്തം വിലക്ക് ഏര്‍പെടുത്തിയത് താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ശ്രീശാന്ത്. കേസില്‍ താന്‍ നിരപരാധിയാണെന്നും സത്യം തെളിയിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പെടുത്തിയ ബി.സി.സി.ഐ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ശ്രീ. ബി.സി.സി.ഐയുടെ നിലപാട് കടുത്ത നിരാശയുണ്ടാക്കി. ബി.സി.സി.ഐ എന്തുകൊണ്ടാണ് തിടുക്കത്തില്‍ ഇത്തരത്തിലൊരു വിലക്ക് ഏര്‍പെടുത്തിയതെന്ന് അറിയില്ല. പ്രതിസന്ധികളെ മറികടന്ന് ശക്തമായ തിരിച്ചുവരവിനു ശ്രമിക്കും.
ഒമ്പത് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ച തന്റെ വാക്കുകള്‍ പരിഗണിക്കപ്പെട്ടില്ല. കേസില്‍ തനിക്കെതിരെ വ്യക്തമായ തെളിവില്ലെന്ന ഡല്‍ഹി കോടതിയുടെ പരാമര്‍ശം ബി.സി.സി.ഐ മുഖവിലയ്‌ക്കെടുത്തില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് തൊട്ടു പിന്നാലെ ശ്രീ ട്വിറ്ററില്‍ പ്രതികരണം അറിയിച്ചിരുന്നു. പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുമെന്നായിരുന്നു ശ്രീശാന്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ഐ.പി.എല്‍ ഒത്തുകളി കേസില്‍ വിചാരണ നേരിടുന്ന ശ്രീശാന്തിന് ആജീവനാന്ത വിലക്കും മറ്റു താരങ്ങളായ അമിത് സിങിന് അഞ്ച് വര്‍ഷവും, സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷവുമാണ് വിലക്കേര്‍പെടുത്തിയത്.
Keywords : Kochi, Sreeshath, Case, Sports, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.