ഒത്തുകളിച്ചിട്ടില്ല, കുടുക്കിയത് ജിജു; ശ്രീശാന്ത് പൊട്ടിക്കരഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ താന്‍ ഒത്തുകളിച്ചിട്ടില്ലെന്നും തന്നെ കുടുക്കിയത് സുഹൃത്ത് ജിജു ജനാര്‍ദനനാണെന്നും ശ്രീശാന്ത് മൊഴി നല്‍കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ആരില്‍നിന്നും പണവും സ്വീകരിച്ചിട്ടില്ല. ജിജു തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്നലെ പല ചോദ്യങ്ങളോടും പ്രതികരിക്കാതിരുന്ന ശ്രീശാന്ത് ഇന്ന് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒരവസരത്തില്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു.

താന്‍ ഒത്തുകളിക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങളൊന്നും ജിജുവിനോട് സംസാരിച്ചിട്ടില്ല. കളിക്കിടയില്‍ അരയില്‍ ടവ്വല്‍ തിരുകുന്ന സ്വഭാവം തനിക്കുണ്ട്. വാതുവയ്പ്പുകാര്‍ ഇതു മുതലെടുത്തതാകാമെന്നും അദ്ദേഹം ചോദ്യം ചെയ്യലിനിടെ പറഞ്ഞു. അതിനിടെ ജിജുവും വാതുവയ്പ്പുകാരനായ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണവും പുറത്തുവന്നു. ശ്രീശാന്തിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും അസാധാരണമായി ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ജിജു ഫോണിലൂടെ ചാന്ദിനോട് പറയുന്നു. തുടര്‍ന്ന് ഓവറിനു മുന്‍പ് വാതുവയ്പ്പിനായി അല്‍പം സമയം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പറയാമെന്നും ജിജു വ്യക്തമാക്കുന്നുണ്ട്.

ഒത്തുകളിച്ചിട്ടില്ല, കുടുക്കിയത് ജിജു; ശ്രീശാന്ത് പൊട്ടിക്കരഞ്ഞുഎന്നാല്‍ ശ്രീശാന്തും വാതുവയ്പ്പുകാരും നേരിട്ട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്നും സൂചനയുണ്ട്. ജിജുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീശാന്ത് പാന്റിന്റെ പോക്കറ്റില്‍ ടവ്വല്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സ് വഴങ്ങാമെന്നായിരുന്നു ശ്രീശാന്ത് വാതുവയ്പ്പുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ 13 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. 40 ലക്ഷം രൂപയാണ് ഒത്തുകളിക്ക് പ്രതിഫലമായി ശ്രീശാന്ത് വാങ്ങിയതെന്നും പോലീസ് ആരോപിക്കുന്നു.

SUMMARY: A day after the IPL Spot Fixing controversy rocked the cricketing world, more leads are emerging about the ugly and corrupt side of the sport.

Keywords: Sports news, Times Now, One, Three main accused, Ankeet Chavan, Admitted, Charges, I had made a mistake, I did something wrong, Apparently, Broke down, Police interrogation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia