വിന്ദൂ സിംഗ് വാതുവെപ്പുകാരെ ദുബൈയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു: പോലീസ്

 


ADVERTISEMENT

മുംബൈ: ബോളീവുഡ് നടന്‍ വിന്ദൂ ധാരാ സിംഗ് രണ്ട് വാതുവെപ്പുകാരെ ദുബൈയിലേയ്ക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് പോലീസ്. പവന്‍ ജയ്പൂര്‍, സഞ്ജയ് ജയ്പൂര്‍ എന്നിവരാണ് ദുബൈയിലേയ്ക്ക് കടന്ന വാതുവെപ്പുകാര്‍. അതേസമയം വിന്ദൂ ധാരാസിംഗിന്റെ മുംബൈയിലെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. പവന്‍ ജയ്പൂരിന്റെ മൂന്ന് മൊബൈല്‍ ഫോണുകളും വിന്ദൂവിന്റെ ഐപാഡും ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു.

സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്തരിച്ച ധാരാസിംഗിന്റെ മകനും പ്രമുഖ നടനുമായ വിന്ദൂ ധാരാസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വരെ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ തുടരും. വിന്ദൂ സിംഗിന്റെ സഹായത്തോടെയാണ് പവന്‍, സഞ്ജയ് എന്നിവര്‍ മുംബൈയിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ സിംഗിന്റെ കാറില്‍ ഇരുവരേയും എയര്‍പോര്‍ട്ടിലെത്തിക്കുകയും ദുബൈയിലേയ്ക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയുമായിരുന്നു.

വിന്ദൂ സിംഗ് വാതുവെപ്പുകാരെ ദുബൈയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു: പോലീസ്വാതുവെപ്പില്‍ തനിക്ക് 17 ലക്ഷം രൂപ നേടിയതായി വിന്ദൂ സിംഗ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക കൈപറ്റിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

SUMMARY: Mumbai: Actor Vindoo Dara Singh today admitted that he helped two bookies, Pawan Jaipur and Sanjay Jaipur, escape to Dubai, sources have told NDTV. The police today also conducted a search at Vindoo's residence and reportedly recovered three mobile phones belonging to Pawan Jaipur and Vindoo's iPad and laptop.

Keywords: Sports news, Mumbai, Actor Vindoo Dara Singh, Admitted, Helped, Two bookies, Pawan Jaipur, Sanjay Jaipur, Escape, Dubai, Police, Conducted, Residence,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia