'ഇറ്റ്സ് മൈ ലൈഫി'ല്‍ ആടിപ്പാടി സാനിയ മിര്‍സയും ഷൊയേബ് മാലിക്കും
Jul 1, 2012, 10:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: ബോളീവുഡ് താരം രവീണ ടണ്ഠന് അവതരിപ്പിക്കുന്ന 'ഇറ്റ്സ് മൈ ലൈഫ്' എന്ന ചാറ്റ് ഷോയില്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊയേബ് മാലിക്കും ആടിപ്പാടി ആരാധകരുടെ കൈയ്യടി നേടി.
ടെന്നീസ് കോര്‍ട്ടിലെ താരമുഖത്തില് നിന്നും വേറിട്ട സാനിയയെയാണ് ഷോയില്‍ കണ്ടത്. നൃത്തച്ചുവടുകളോടെ വേദിയിലേക്കെത്തിയ സാനിയ വാചാലയായി. ടെന്നീസും പാകിസ്ഥാന്റെ മരുമകളായതിന്റെയുമെല്ലാം വിശേഷങ്ങള്പങ്കുവെക്കുന്നതിനിടെ അതിഥിയായി ഫര്‍ഹാ ഖാനുമെത്തി.
സാനിയക്ക് ബോളിവുഡിലെ ഒന്നാം നമ്പര്‍ ഡാന്‍സ് മാസ്റ്ററായ ഫര്ഹായുടെ വക നൃത്ത പരിശീലനം. ഫോണില്‍ ആശംസകള്‍ നേരാനെത്തിയ സച്ചിന് തെന്‍ഡുല്‍ക്കറുമായി അല്‍പ്പനേരം മനസുതുറന്നത് ആരാധകര്‍ക്ക് വിരുന്നായി. പ്രിയതമന് ഷുഐബിനൊപ്പംചേര്ന്ന് ആരാധകര്‍ക്കായി ഒരു പാട്ടും സമ്മാനിച്ചാണ് സാനിയ യാത്ര പറഞ്ഞത്.
English Summery
Sania Mirza with husband in 'Its my Life'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

