റിയോയിൽ സ്വർണത്തിളക്കം നേടാൻ സൈന ഒരുങ്ങുന്നു

 


ഹൈദരാബാദ്: (www.kvartha.com 16.06.2016) ഒളിംപിക്സ് ലോകത്തിലെ ഏതൊരു കായിക താരത്തിന്റെയും സ്വപ്നമാണ്. ഒളിംപിക് മെഡൽ ജീവിതത്തിലെ പരമമായ ലക്ഷ്യവും. ഈ നേട്ടം ലണ്ടനിൽ സ്വന്തമാക്കിയ സൈന നേവാൾ ഇത്തവണ റിയോ ഒളിംപിക്സിൽ ലക്ഷ്യമിടുന്നത് സ്വർണത്തിളക്കം.

ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടം തന്റെ സ്വപ്നം സഫലമാവാൻ ആത്മവിശ്വാസം പകരുമെന്ന് സൈന. ചൈനീസ് താരത്തെ തോൽപിച്ചാണ് സൈന തന്റെ രണ്ടാം ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടം കിരീടം നേടിയത്. പരുക്കിൽ നിന്ന് മോചിതയായ സൈന ഈ സീസണിൽ നേടിയ ആദ്യകിരീടം കൂടിയാണിത്.

ലണ്ടൻ ഒളിംപിക്സിൽ സൈന വെങ്കലം നേടിയിരുന്നു. ഇക്കുറി മലയാളി കോച്ച് യു വിമൽ കുമാറിന് കീഴിലാണ് സൈന ഇപ്പോൾ പരിശീലനം നടത്തുന്നത്. ഏറെ ആത്മവിശ്വാസത്തോടെയാണ് താൻ റിയോയിലേക്ക് പോകുന്നതെന്ന് സൈന പറയുന്നു.
റിയോയിൽ സ്വർണത്തിളക്കം നേടാൻ സൈന ഒരുങ്ങുന്നു

SUMMARY: World number 2 Indian badminton ace Saina Nehwal wants to be injury-free in the run-up to the Rio Olympics

Keywords: World number 2, Indian, Badminton, Ace, Saina Nehwal, injury-free, Run-up, Rio Olympics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia