ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ നവംബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന തന്റെ 200 -ാം ടെസ്റ്റ് മത്സരം അവസാനത്തെ ക്രിക്കറ്റ് മത്സരമായിരിക്കുമെന്ന് സച്ചിന്‍ അറിയിച്ചു. ഇക്കാര്യം സച്ചിന്‍ ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാത്ത ജീവിതം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള സച്ചിന്റെ ആദ്യ പ്രതികരണം. 200-ാം ടെസ്റ്റ് മത്സരം സ്വന്തം മണ്ണില്‍ തന്നെ കളിക്കാനായി ഞാന്‍ കാത്തിരിക്കുന്നുവെന്ന് പറഞ്ഞ സച്ചിന് അതിന് അവസരം ഒരുക്കിയ ബി.സി.സി.ഐയോട് നന്ദിയും പറഞ്ഞു.
ക്രിക്കറ്റിന്റെ സകല റിക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബ്രാഡ്മാന് ശേഷം കണ്ട ക്രിക്കറ്റ് ഇതിഹാസമാണെന്നാണ് വിലയിരുത്തിയിരുന്നത്. സച്ചിന്റെ ജന്മനാടായ വാങ്കഡെ സ്റ്റേഡിയത്തില്‍ തന്നെയാണ് സച്ചിന്റെ അവസാന ക്രിക്കറ്റ് മത്സരം. 2002 ല്‍ ക്രിക്കറ്റ് മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, വിവിയന്‍ റിച്ചാര്‍ഡ്‌സിന് പിന്നില്‍ മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും സച്ചിനെ തിരഞ്ഞെടുത്തിരുന്നു. 2003ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും മാസ്റ്റര്‍ ബ്ലാസ്റ്ററെ ഒന്നാമതാക്കുകയായിരുന്നു.
ക്രിക്കറ്റില്‍ 100 അന്താരാഷ്ട്ര സെഞ്ച്‌വറികള്‍ കുറിച്ച ഏക ക്രിക്കറ്ററായ സച്ചിന്‍ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കുറിച്ച റണ്‍സോടെ ക്രിക്കറ്റില്‍ 50,000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് കയറി. ഏകദിന ക്രിക്കറ്റില്‍ ആദ്യത്തെ ഇരട്ട സെഞ്ച്വറിയും സച്ചിന്റെ പേരിലാണ്. 2010 ഫെബ്രുവരി 24 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന്‍ ഈ നേട്ടം സ്വന്തം പേരിലാക്കിയത്.
14 -ാം വയസില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി പാഡണിഞ്ഞാണ് സച്ചിന്‍ ക്രിക്കറ്റ് മൈതാനത്ത് കാലെടുത്തുവെക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 16-ാം വയസില്‍ പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം. ഇതിനു ശേഷം ക്രിക്കറ്റ് ലോകം കീഴടക്കിയ സച്ചിനെ രാജ്യം ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ അവാര്‍ഡ് നേടുന്ന ആദ്യ ക്രിക്കറ്റര്‍ കൂടിയായിരുന്നു സച്ചിന്‍. പത്മ വിഭൂഷണും ഇതിനിടയില്‍ സച്ചിനെ തേടിയെത്തി.
198 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 51 സെഞ്ച്വറികളും 67 അര്‍ധ സെഞ്ച്വറികളും ഉള്‍പെടെ 15,837 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 463 ഏകദിന മത്സരങ്ങളില്‍ നിന്നായി 18,426 റണ്‍സും സച്ചിന്റെ ബാറ്റില്‍ പിറന്നു. ഇതില്‍ 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും ഉള്‍പെടുന്നു. ക്രിക്കറ്റിന്റെ ചെറുപതിപ്പായ ട്വന്റി-20യിലും സച്ചിന്‍ തന്റെ മികവ് തെളിയിച്ചു. 96 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി 2,797 റണ്‍സാണ് അദ്ദേഹം കുറിച്ചത്.
2012 ഡിസംബര്‍ 23നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012 മാര്‍ച്ച് 18ന് മിര്‍പൂരില്‍ പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അവസാന ഏകദിന മത്സരം. 2013 ല്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം നേടിയപ്പോള്‍ ആരാധകരെയെല്ലാം നിരാശരാക്കി സച്ചിന്‍ ട്വന്റി-20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരമായിരുന്നു സച്ചിന്റെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗില്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ടീം കിരീടം നേടുകയും ചെയ്തു.
2011 ല്‍ സച്ചിന്റെ സാന്നിധ്യത്തിലായിരുന്നു 28 വര്‍ഷത്തിന് ശേഷം ടീം ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടത്. സച്ചിന് വേണ്ടി ഞങ്ങള്‍ അത് സ്വന്തമാക്കുമെന്ന വികാരത്തോടെയായിരുന്നു ാേരോ ഇന്ത്യന്‍ ടീം അംഗങ്ങളും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള താരമായിരുന്ന 40 കാരനായ സച്ചിന്‍ തന്റെ 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം കുറിക്കുമ്പോള്‍ അവിടെ ക്രിക്കറ്റിന്റെ ദൈവത്തിന്റെ വിടവാങ്ങല്‍ കൂടിയാണ്.
SUMMARY: NEW DELHI: Sachin Tendulkar on Thursday announced his decision to retire from Test cricket after playing his landmark 200th match against the West Indies next month, bringing an end to the intense speculation about his future.
Keywords : Sachin Tendulker, Cricket, Sports, Retirement, Announced, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ക്രിക്കറ്റിന്റെ സകല റിക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബ്രാഡ്മാന് ശേഷം കണ്ട ക്രിക്കറ്റ് ഇതിഹാസമാണെന്നാണ് വിലയിരുത്തിയിരുന്നത്. സച്ചിന്റെ ജന്മനാടായ വാങ്കഡെ സ്റ്റേഡിയത്തില്‍ തന്നെയാണ് സച്ചിന്റെ അവസാന ക്രിക്കറ്റ് മത്സരം. 2002 ല്‍ ക്രിക്കറ്റ് മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, വിവിയന്‍ റിച്ചാര്‍ഡ്‌സിന് പിന്നില്‍ മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും സച്ചിനെ തിരഞ്ഞെടുത്തിരുന്നു. 2003ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും മാസ്റ്റര്‍ ബ്ലാസ്റ്ററെ ഒന്നാമതാക്കുകയായിരുന്നു.
ക്രിക്കറ്റില്‍ 100 അന്താരാഷ്ട്ര സെഞ്ച്‌വറികള്‍ കുറിച്ച ഏക ക്രിക്കറ്ററായ സച്ചിന്‍ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കുറിച്ച റണ്‍സോടെ ക്രിക്കറ്റില്‍ 50,000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് കയറി. ഏകദിന ക്രിക്കറ്റില്‍ ആദ്യത്തെ ഇരട്ട സെഞ്ച്വറിയും സച്ചിന്റെ പേരിലാണ്. 2010 ഫെബ്രുവരി 24 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന്‍ ഈ നേട്ടം സ്വന്തം പേരിലാക്കിയത്.
14 -ാം വയസില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി പാഡണിഞ്ഞാണ് സച്ചിന്‍ ക്രിക്കറ്റ് മൈതാനത്ത് കാലെടുത്തുവെക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 16-ാം വയസില്‍ പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം. ഇതിനു ശേഷം ക്രിക്കറ്റ് ലോകം കീഴടക്കിയ സച്ചിനെ രാജ്യം ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ അവാര്‍ഡ് നേടുന്ന ആദ്യ ക്രിക്കറ്റര്‍ കൂടിയായിരുന്നു സച്ചിന്‍. പത്മ വിഭൂഷണും ഇതിനിടയില്‍ സച്ചിനെ തേടിയെത്തി.
198 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 51 സെഞ്ച്വറികളും 67 അര്‍ധ സെഞ്ച്വറികളും ഉള്‍പെടെ 15,837 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 463 ഏകദിന മത്സരങ്ങളില്‍ നിന്നായി 18,426 റണ്‍സും സച്ചിന്റെ ബാറ്റില്‍ പിറന്നു. ഇതില്‍ 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും ഉള്‍പെടുന്നു. ക്രിക്കറ്റിന്റെ ചെറുപതിപ്പായ ട്വന്റി-20യിലും സച്ചിന്‍ തന്റെ മികവ് തെളിയിച്ചു. 96 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി 2,797 റണ്‍സാണ് അദ്ദേഹം കുറിച്ചത്.
2012 ഡിസംബര്‍ 23നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012 മാര്‍ച്ച് 18ന് മിര്‍പൂരില്‍ പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അവസാന ഏകദിന മത്സരം. 2013 ല്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം നേടിയപ്പോള്‍ ആരാധകരെയെല്ലാം നിരാശരാക്കി സച്ചിന്‍ ട്വന്റി-20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരമായിരുന്നു സച്ചിന്റെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗില്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ടീം കിരീടം നേടുകയും ചെയ്തു.
2011 ല്‍ സച്ചിന്റെ സാന്നിധ്യത്തിലായിരുന്നു 28 വര്‍ഷത്തിന് ശേഷം ടീം ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടത്. സച്ചിന് വേണ്ടി ഞങ്ങള്‍ അത് സ്വന്തമാക്കുമെന്ന വികാരത്തോടെയായിരുന്നു ാേരോ ഇന്ത്യന്‍ ടീം അംഗങ്ങളും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള താരമായിരുന്ന 40 കാരനായ സച്ചിന്‍ തന്റെ 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം കുറിക്കുമ്പോള്‍ അവിടെ ക്രിക്കറ്റിന്റെ ദൈവത്തിന്റെ വിടവാങ്ങല്‍ കൂടിയാണ്.
SUMMARY: NEW DELHI: Sachin Tendulkar on Thursday announced his decision to retire from Test cricket after playing his landmark 200th match against the West Indies next month, bringing an end to the intense speculation about his future.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.