യൂറോ കപ്പ്‌: റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം

 


യൂറോ കപ്പ്‌: റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം
വ്രാക്ലാവ്: യൂറോകപ്പില്‍ റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം. ചെക്ക് റിപ്പബ്ലിക്കിനെയാണ്‌ റഷ്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ്‌ ജയം. അലന്‍ സഗോയേവ് റഷ്യയ്ക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടി.

റോമന്‍ ഷിറോക്കോവും റോമന്‍ പാവ്‌ല്യുച്ചെങ്കോയുമാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലെ പതിനാലാം മിനിറ്റില്‍ അലന്‍ സഗോയേവിയും ഇരുപത്തിനാലാം മിനിറ്റില്‍ റോമനും നേടിയ ഗോളുകളിലൂടെ രണ്ടുഗോളുകള്‍ക്ക് മുന്നിലെത്തി റഷ്യ വിജയമുറപ്പിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ചെക്ക് റിപ്പബ്ലിക് ഒരുഗോള്‍ മടക്കി. മധ്യത്തില്‍നിന്ന് യാറോസ്ലാവ് പ്ലാസില്‍ നല്‍കിയ പാസില്‍ വാക്ലാവ് പ്ലാസില്‍ റഷ്യന്‍ ഗോളി മലാഫേവിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

കളി ഒപ്പമെത്തിക്കാനുള്ള ചെക്കിന്റെ ശ്രമങ്ങള്‍ക്കിടെ 78ം മിനിറ്റില്‍ റഷ്യ വിജയമുറപ്പിച്ച ഗോള്‍ നേടി. സഗോയേവിയുടെ രണ്ടാം ഗോള്‍. രണ്ടുമിനിറ്റിനുശേഷം, പാവ്‌ല്യുച്ചെങ്കോ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലൂടെ റഷ്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

English Summery
Wroclaw: A vibrant Russia took command of Group A on the opening day of the European Championships with a 4-1 win over the Czech Republic here on Friday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia