Reward | ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം: വെള്ളിയില്‍ നിന്ന് സ്വര്‍ണമായ മുഹമ്മദ് അനസിന് അധികമായി 5 ലക്ഷം രൂപയും വെങ്കലത്തിലേക്ക് കടന്നുവന്ന ആര്‍ അനുവിന് 10 ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍കാര്‍
Oct 4, 2023, 18:27 IST
തിരുവനന്തപുരം: (KVARTHA) ജകാര്‍തയില്‍ 2018 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം വെള്ളിയില്‍ നിന്ന് സ്വര്‍ണമായ മുഹമ്മദ് അനസിന് അധികമായി അഞ്ച് ലക്ഷം രൂപയും വെങ്കല മെഡല്‍ നേട്ടത്തിലേക്ക് കടന്നുവന്ന ആര്‍ അനുവിന് 10 ലക്ഷം രൂപയും പാരിതോഷികം അനുവദിച്ച് സംസ്ഥാന സര്‍കാര്‍. രണ്ടുപേരും മത്സരിച്ച ഇനങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ അയോഗ്യരായതോടെയാണ് ഇവര്‍ തൊട്ടടുത്ത മെഡല്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്.
2018 ഏഷ്യന്‍ ഗെയിംസില്‍ 4400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു അനസ്. ഗെയിംസില്‍ വെള്ളി നേടിയ മലയാളി താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍കാര്‍ അന്ന് പാരിതോഷികം നല്‍കിയത്. റിലേയില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ ടീമംഗം ഉത്തോജക ഉപയോഗിച്ചതായി തെളിഞ്ഞു. അതോടെ ബഹ്റൈന്‍ ടീം അയോഗ്യരാവുകയും അനസ് അടങ്ങുന്ന ഇന്‍ഡ്യന്‍ ടീമിന്റെ നേട്ടം സ്വര്‍ണമാവുകയും ചെയ്തു. സ്വര്‍ണ ജേതാക്കള്‍ക്ക് 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സ്വര്‍ണ ജേതാവിനുള്ള അധികതുകയാണ് ഇപ്പോള്‍ അനുവദിച്ചത്.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാമതായാണ് അനു ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അര്‍ഹയാവുകയായിരുന്നു. വെങ്കല ജേതാക്കള്‍ക്ക് സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് അനുവിന് നല്‍കുന്നത്.
Keywords: Reward, Muhammad Anas, R Anu, Asian Game, Sports, Medal, Kannur, News, Kerala, Reward to Muhammad Anas and R Anu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.