ദുബായ് മാരത്തണില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു
Jul 15, 2012, 20:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബായ്: ദുബായ് മാരത്തണില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍റ്റേര്‍ഡ് ദുബായ് മാരത്തണ്‍ 2013ലേക്കുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്.
2013 ജനുവരി 25നാണ് മാരത്തണ്‍ നടക്കുക. ദുബായിലെ ഡൗണ്‍ ടൗണില്‍ നിന്നുമാണ് മല്‍സരം ആരംഭിക്കുക. മൂന്ന് വിഭാഗങ്ങളിലായാണ് മല്‍സരം നടക്കുക. 42 കിമീ, 10 കിമീ, 3 കിമീ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. ഈ വിഭാഗങ്ങളിലേയ്ക്കായി പ്രവേശനഫീസ് യഥാക്രമം 120, 60, 15 യുഎസ് ഡോളറുകളാണ്.
കമ്പനികള്‍ക്കായി 'ദി കോര്‍പറേറ്റ് ചലഞ്ച്' എന്ന പേരില്‍ മറ്റൊരു മല്‍സരം കൂടി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ദുബായ് മാരത്തണ്‍ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ www.dubaimarathon.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 1990 ല്‍ 600 മല്‍സരാര്‍ത്ഥികളാണ് ദുബായ് മാരത്തണില്‍ പങ്കെടുത്തത്. ഈ വര്‍ഷം 20,000 മല്‍സരാര്‍ത്ഥികളാണ് മാരത്തണില്‍ പങ്കെടുത്തത്. 2013ല്‍ ഇതില്‍ കൂടുതല്‍ മല്‍സരാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
English Summery
Standard Chartered announced today that runners can register for the Standard Chartered Dubai Marathon 2013 from today onwards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

