ദുബൈയില്‍ ജയില്‍പുള്ളികളുടെ ലോകകപ്പ് ടൂര്‍ണമെന്റിന് സാക്ഷിയാകാന്‍ മറഡോണയെത്തും
Dec 15, 2011, 21:54 IST
ദുബൈ: ദുബൈയില്‍ ജയില്‍പുള്ളികളുടെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ്. യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ജയിലില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കാണിയായെത്തും. ദുബൈ പൊലീസിന്‍െറ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കുന്ന മല്‍സരത്തിന്‍െറ തിങ്കളാഴ്ച നടക്കുന്ന കലാശക്കളിയിലാണ് അദ്ദേഹം എത്തുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ക്കായി ലോക കപ്പിന്‍െറ മാതൃകയിലാണ് മല്‍സരങ്ങള്‍ നടന്നുവരുന്നത്. തടവുകാരെ രാജ്യങ്ങളുടെ പേരില്‍ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് മല്‍സരം. മൊത്തം 11 ടീമുകള്‍ മല്‍സരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും രംഗത്തുണ്ട്. ഈ ‘ലോകകപ്പി‘ലെ ജേതാക്കള്‍ക്ക് മറഡോണ ട്രോഫി സമ്മാനിക്കും.
ഈ മാസം അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിച്ചത്. നൈജീരിയയും കാമറൂണും തമ്മിലാണ് കലാശപോരാട്ടം. യു.എ.ഇയെയും ഐവറി കോസ്റ്റിനെയും പരാജയപ്പെടുത്തിയാണ് ഈ ടീമുകള്‍ ഫൈനലിലെത്തിയത്.
ഈ മാസം അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിച്ചത്. നൈജീരിയയും കാമറൂണും തമ്മിലാണ് കലാശപോരാട്ടം. യു.എ.ഇയെയും ഐവറി കോസ്റ്റിനെയും പരാജയപ്പെടുത്തിയാണ് ഈ ടീമുകള്‍ ഫൈനലിലെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.