യൂറോ കപ്പ്: ഉല്‍ഘാടന മല്‍സരം സമനിലയില്‍

 



യൂറോ കപ്പ്: ഉല്‍ഘാടന മല്‍സരം സമനിലയില്‍
വാഴ്സ: യൂറോ കപ്പിന്റെ ഉദ്ഘാടനമല്‍സരം സമനിലയില്‍. രണ്ട് ചുവപ്പുകാര്‍ഡുകളും, ഒരു പെനാല്‍റ്റിയും പിറന്ന ആവേശപ്പോരാട്ടത്തില്‍, പോളണ്ടും ഗ്രീസും ഓരോ ഗോള്‍വീതം നേടി. ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ആതിഥേയരായ പോളണ്ട് ആരാധകരെ നിരാശരാക്കിയില്ല. ഫിഫ റാങ്കിങില്‍ പിന്നിലെങ്കിലും കളത്തില്‍ മുന്നിലായിരുന്നു പോളണ്ട്.

17ം മിനുറ്റില്‍ പോളണ്ട് അര്‍ഹിച്ച ആദ്യ ഗോള്‍ പിറന്നു. യൂറോ കപ്പിലെ ആദ്യഗോള്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്റോസ്കിയുടെ വക. 17ം മിനുറ്റില്‍ ക്യാപ്റ്റന്‍ യാക്കൂബ് ബ്ളാസിക്കോവ്സ്കി വലുതുവിങ്ങില്‍ നിന്ന് തൊടുത്ത ക്രോസ് ലെവന്റോസ്കിയുടെ തല ഗോളാക്കിമാറ്റി.


ആദ്യപകുതിയില്‍ പോളണ്ട് മുന്നേറുമ്പോള്‍ പ്രതിരോധത്തിലായിരുന്നു ഗ്രീസ്. മാച്ചിന്റെ ആദ്യപകുതി തീരും മുമ്പേതന്നെ രണ്ട് മഞ്ഞകാര്‍ഡുകള്‍ കണ്ട് ഗ്രീക്ക് താരം പാപസ്തതോ പൌലോസ് കളം കാലിയാക്കി. രണ്ടാം പകുതിയില്‍ പത്തുപേരുമായായിരുന്നു ഗ്രീസിന്റെ കളിയെങ്കിലും എതിരാളികളെ വരിഞ്ഞുകെട്ടി. പിന്നീട് കണ്ടത് ഗ്രീസിന്റെ തിരിച്ചുവരവായിരുന്നു.

യൂറോ കപ്പ്: ഉല്‍ഘാടന മല്‍സരം സമനിലയില്‍വാസിലിസ് ടോറോസിഡിസിന്റെ ക്രോസില്‍ സാല്‍പിന്‍ഗിഡിസിന്റെ തലയില്‍ നിന്ന് പന്ത് വലയിലേക്ക്. സിനിമയിലെ സസ്പെന്‍സിനെ വെല്ലുന്ന നാടകീയ നിമിഷങ്ങളായിരുന്നു പിന്നീട്. 68ം മിനുറ്റില്‍ ഗ്രീക്ക് താരം സാല്‍പിന്‍ഗിഡിസിനെ ബോക്സില്‍ വീഴ്ത്തിയ പോളണ്ടിനുള്ള ശിക്ഷ കടുത്തതായിരുന്നു. ഗോളിക്ക് ചുവപ്പുകാര്‍ഡ്. ഒപ്പം സ്പോട് കിക്കും. പകരക്കാരനായി ഗോള്‍വല കാക്കാനെത്തിയ സെമിസ്ളാവിന്റെ ഉജ്ജ്വല പ്രകടനം.

പെനാല്‍റ്റി തുലച്ച ഗ്രീസ് കൈവെള്ളയിലെത്തിയ വിജയം കൈവിട്ടു. ഇരുടീമുകളും വിജയത്തിനായി നടത്തിയ മുന്നേറ്റങ്ങള്‍ക്കൊന്നും പിന്നീട് ഗോള്‍വല ചലിപ്പിക്കാനായില്ല. ഇരുടീമുകളും പത്തായി ചുരുങ്ങിയ നാടകീയതയായിരുന്നു മുന്നേറ്റങ്ങളേക്കാള്‍ ഉല്‍ഘാടന മല്‍സരത്തെ ആവേശത്തിലാഴ്ത്തിയത്.

English Summery
Warsaw: Poland and Greece played out a thrilling 1-1 draw that included two red cards and a penalty in the opening game of Euro 2012 at the National Stadium in Warsaw.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia