'ഓരോ ഇന്‍ഡ്യക്കാരന്റെയും ഓര്‍മയില്‍ പതിഞ്ഞ ദിവസം'; വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും

 


ന്യൂഡെല്‍ഹി: (www.kvartha.com 05.08.2021) ഒളിംപിക്സ് പുരുഷ ഹോകിയില്‍ വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡ്യയുടെ വിജയത്തെ ചരിത്രമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ ഇന്‍ഡ്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മയിലുണ്ടാവുമെന്നും വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ എന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. 

രാജ്യത്തിന്റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1980ന് ശേഷം ഹോകിയില്‍ ഇന്‍ഡ്യ ഒളിംപിക് മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഒളിംപിക്സ് പുരുഷ ഹോകിയില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ടീം ഇന്‍ഡ്യ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്. 

'ഓരോ ഇന്‍ഡ്യക്കാരന്റെയും ഓര്‍മയില്‍ പതിഞ്ഞ ദിവസം'; വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും

ചരിത്ര വിജയത്തില്‍ ഇന്‍ഡ്യന്‍ ഹോകി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരള കായിക മന്ത്രി വി അബ്ദുറഹ് മാനും അഭിനന്ദിച്ചു. മികച്ച പോരാട്ട വീര്യമാണ് ഇന്‍ഡ്യന്‍ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്‍ഡ്യ ചരിത്ര വിജയം കൈകളിലാക്കിയത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്‍ഡ്യന്‍ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ക്വാര്‍ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നപ്പോള്‍ രണ്ടാം ക്വാര്‍ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്‍ഡ്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. 

പിന്നാലെ ഫര്‍കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇന്‍ഡ്യ ഇരട്ട ഗോളുമായി തിരിച്ചെത്തി. റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്‍ഡ്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്‍ഡ്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ടറിലും ഇന്‍ഡ്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്‍ഡ്യ 5-3ന്റെ ലീഡ് സ്വന്തമാക്കി. 


Keywords: News, New Delhi, National, Prime Minister, PM, Narendra Modi, Sports, Tokyo-Olympics-2021, PM Wishes Men's Hockey Team Luck For Bronze Match

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia