മോഡി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
May 31, 2014, 12:16 IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് മോഡി അസോസിയേഷന് രാജിക്കത്ത് അയച്ചത്.
2009, സെപ്റ്റംബര്‍ 15നായിരുന്നു മോഡി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. അന്നത്തെ പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവ് നരഹരി അമിന്‍ ആയിരുന്നു. ഇതേസമയത്ത് തന്നെയാണ് മോഡിയുടെ അടുത്ത സഹായി അമിത് ഷായെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തത്.
മോഡി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് അസോസിയേഷന്. ജൂണ്‍ 13ന് പുതിയ പ്രസിഡന്റിനെ അസോസിയേഷന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ജൂണ്‍ 13ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കും. യോഗ ശേഷം പ്രഖ്യാപനവുമുണ്ടാകും ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
SUMMARY: Ahmedabad: Prime Minister Narendra Modi has resigned from the post of the President of Gujarat Cricket association president, GCA officials said here on Friday.
Keywords: Narendra Modi, Gujarat Cricket Association, GCA, Cricket news
2009, സെപ്റ്റംബര്‍ 15നായിരുന്നു മോഡി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. അന്നത്തെ പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവ് നരഹരി അമിന്‍ ആയിരുന്നു. ഇതേസമയത്ത് തന്നെയാണ് മോഡിയുടെ അടുത്ത സഹായി അമിത് ഷായെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തത്.

SUMMARY: Ahmedabad: Prime Minister Narendra Modi has resigned from the post of the President of Gujarat Cricket association president, GCA officials said here on Friday.
Keywords: Narendra Modi, Gujarat Cricket Association, GCA, Cricket news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.