പാക് ക്രിക്കറ്റ് താരം ഉമര്‍ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്; സഹോദരന്‍ അറസ്റ്റില്‍
May 30, 2012, 22:17 IST
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ പട്ടാള റെയ്ഡ്. റെയ്ഡില്‍ പട്ടാളം ഗുല്ലിന്റെ സഹോദരന്‍ മെറാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരോധന സംഘടനയായ ലഷ്കര്‍ ഇ ഇസ്ലാമിന്റെ പ്രവര്‍ത്തകന് ഒളിച്ച് താമസിക്കാന്‍ സഹായം ചെയ്തതിനാണ് അറസ്റ്റ്. മെറാജിന്റെ അമ്മാവനായ ഹാജി ഡലി ലഷ്കര്‍ ഇ ഇസ്ലാം പ്രവര്‍ത്തകനാണ്. പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഡലിയെ മെറാജ് കൂടെ താമസിപ്പിച്ചെന്നാണ് പട്ടാളത്തിന്റെ ആരോപണം.
English Summery
Pakistan army raids cricketer Umar Gul's house; arrests his brother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.