Kuldeep Yadav | 'കല്യാണം ഉടനെ നടക്കും'; ബോളിവുഡ് നടിയുമായുള്ള വിവാഹ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ലോകകപ് താരം കുല്‍ദീപ് യാദവ്


കാണ്‍പൂര്‍: (KVARTHA) മുംബൈയില്‍ (Mumbai) ടീം ഇന്‍ഡ്യയുടെ (India) ടി20 ലോകകപ് (T20 World Cup) വിജയം ആഘോഷിച്ച് ഒരു ദിവസത്തിന് ശേഷം, ജന്മനാടായ കാണ്‍പൂരിലേക്ക് (Kanpur) മടങ്ങിയെത്തിയ ഇന്‍ഡ്യന്‍ സ്പിനര്‍ കുല്‍ദീപ് യാദവിന് (India Spinner Kuldeep Yadav) വന്‍ സ്വീകരണമാണ് നല്‍കിയത്. ടൂര്‍ണമെന്റിനിടെ (Tournament) 8 മുതല്‍ ഫൈനല്‍ വരെ എല്ലാ മത്സരങ്ങളിലും കളിച്ച് 10 വികറ്റ് വീഴ്ത്തിയ ചാംപ്യന്‍ സ്പിനറെ വരവേല്‍ക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. കുല്‍ദീപിനെ ആദരിക്കാന്‍ ആവേശഭരിതരായ ആരാധകര്‍ പടക്കം (Fireworks), ധോള്‍ (Dhols), സംഗീതം (Music) എന്നിവ സംഘടിപ്പിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ ടീമിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷം ടീം ഇന്‍ഡ്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ബിസിസിഐ ഒരുക്കിയ സ്വീകരണത്തിലും പങ്കെടുത്തിരുന്നു.
ഡെല്‍ഹിയില്‍നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്‍ഡ്യന്‍ ടീമിനെ വാടര്‍ സല്യൂട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്‍ഡ്യന്‍ ടീമിന്റെ വിജയാഘോഷം.
കഴിഞ്ഞ മാസം 29ന് വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ നടന്ന ലോകകപ് ഫൈനലില്‍ ദക്ഷിണാഫ്രികയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്‍ഡ്യ രണ്ടാം ടി20 ലോകകപ് കിരീടം നേടിയത്. തുടര്‍ന്ന് ലോകകപ് നേട്ടത്തിനുശേഷം ഇന്‍ഡ്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കുല്‍ദീപ് ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ പ്രചരിച്ചത്.
എന്നാലിപ്പോള്‍ അതത്രം അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് കുല്‍ദീപ്. വിവാഹം ഉടനുണ്ടാകുമെന്നും എന്നാല്‍ അത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതുപോലെ ബോളിവുഡ് നടിയുമായല്ലെന്നും കുല്‍ദീപ് യാദവ് പറഞ്ഞു. വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
നിങ്ങള്‍ക്ക് ആ സന്തോഷവാര്‍ത്ത വൈകാതെ കേള്‍ക്കാനാകും. പക്ഷെ വധു ബോളിവുഡ് നടിയല്ല. തന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കിനടത്താന്‍ കഴിയുന്ന ആളാകണം ഭാര്യയെന്നും കുല്‍ദീപ് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപേര്‍ട് ചെയ്തു.