Wedding | ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയും ടെന്നീസ് താരം ഹിമാനി മോറും വിവാഹിതരായി


● നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്.
● മറ്റുള്ളവര്‍ക്കായി വിവാഹ സത്കാരം അടുത്ത ദിവസം നടത്തുമെന്ന് അമ്മാവന്‍.
● സോനിപ്പത്തില്‍വെച്ച് രണ്ട് ദിവസം മുന്‍പായിരുന്നു വിവാഹമെന്ന് റിപ്പോര്‍ട്ട്.
● 'ഇരുവരും ഇപ്പോള്‍ വിദേശത്ത് ഹണിമൂണ്‍ ആഘോഷിക്കുന്നു'.
ന്യൂഡല്‍ഹി: (KVARTHA) ജാവലിന്‍ ത്രോ താരവും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായി നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരവും അമേരിക്കയില്‍ വിദ്യാര്‍ത്ഥിനിയുമായ ഹിമാനി മോറാണ് നീരജിന്റെ വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹ ചടങ്ങുകളുടേയും അമ്മ ആശീര്‍വദിക്കുന്നതിന്റേയും ചിത്രങ്ങളാണ് താരം പങ്കിട്ടത്. 'ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ'- എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്.
സുഹൃത്തുക്കള്‍ക്കും മറ്റു അടുത്തവര്‍ക്കുമായി വിവാഹ സത്കാരം അടുത്ത ദിവസം നടത്തുമെന്ന് താരത്തിന്റെ അമ്മാവന്‍ വ്യക്തമാക്കി. സോനിപ്പത്തില്‍വെച്ച് രണ്ട് ദിവസം മുന്‍പായിരുന്നു വിവാഹമെന്നും നീരജും ഹിമാനിയും ഇപ്പോള്‍ വിദേശത്ത് ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും ബന്ധുക്കളിലൊരാള്‍ പറഞ്ഞതായി 'പിടിഐ' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാനയില്‍നിന്ന് തന്നെയുള്ള ഹിമാനി യുഎസിലെ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ടെന്നിസ് താരവും പരിശീലകയുമാണ്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയുമാണ്. 2016ന് മലേഷ്യയില്‍ നടന്ന ലോക ജൂനിയര്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഹിമാനി സ്വര്‍ണം നേടിയിട്ടുണ്ട്.
#NeerajChopra #Wedding #IndianAthlete #Olympics #Tennis #HimaniMor #Marriage #Sports
जीवन के नए अध्याय की शुरुआत अपने परिवार के साथ की। 🙏
— Neeraj Chopra (@Neeraj_chopra1) January 19, 2025
Grateful for every blessing that brought us to this moment together. Bound by love, happily ever after.
नीरज ♥️ हिमानी pic.twitter.com/OU9RM5w2o8