യൂറോകപ്പിന് മുന്‍പ് ഉംറയ്ക്കായി ജര്‍മ്മന്‍താരം ഓസില്‍ മക്കയില്‍
May 25, 2016, 07:21 IST
ADVERTISEMENT
ജിദ്ദ: (www.kvartha.com 25.05.2016) ക്ലബ് ഫുട്‌ബോളിന്റെ തിരക്കൊഴിഞ്ഞതോടെ ആഴ്‌സനലിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂറ്റ് ഓസില്‍ ഉംറയ്ക്കായി മക്കയിലെത്തി. യൂറോ തയാറെടുപ്പുകള്‍ക്ക് മുന്‍പുള്ള ഇടവേളയിലാണ് ഓസില്‍ ഉംറയ്‌ക്കെത്തിയത്.
മക്കയില്‍ വിശുദ്ധ കഅ്ബയുടെ പശ്ചാത്തലത്തില്‍ നിന്നെടുത്ത തന്റെ ചിത്രം ഓസില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
സീസണില്‍ ലീഗില്‍ ആറു ഗോളും 19 അസിസ്റ്റുമായി കൂട്ടുകാരെ പിന്തള്ളിയ ഓസില്‍ പ്രീമിയര്‍ ലീഗ് സീസണില്‍ കൂടുതല്‍ ഗോളുകള്‍ക്ക് അവസരമൊരുക്കിയ (146) താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു ഗോളും നേടി.
മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിടയിലാണ് ഓസില്‍ മക്കയിലെത്തിയത്. ദുബൈയിലും സന്ദര്‍ശനം നടത്തിയ ഓസില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ധന സ്വരൂപണത്തിനായി നടന്ന ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പ് ഓസില്‍ സന്ദര്‍ശിച്ചത്. കുട്ടികള്‍ക്കൊപ്പം കളിക്കാനും താരം തയാറായി. കഴിഞ്ഞയാഴ്ച ഏഷ്യന്‍ ഫുട്‌ബോള്‍ ഡവലപ്‌മെന്റ്
പ്രോജക്ടിന്റെ ഭാഗമായി സാത്താരി അഭയാര്‍ത്ഥി ക്യാമ്പും ഓസില്‍ സന്ദര്‍ശിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ആഴ്‌സനലിന്റെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസിലായിരുന്നു. ജര്‍മനിയുടെ പ്രധാന പ്രതീക്ഷകളിലൊരാളും ഓസില്‍ തന്നെ.
SUMMARY: Arsenal midfielder Mesut Ozil has taken some time off ahead of the European Championship this summer and took in a trip to Mecca that every healthy Muslim must perform at least once in a lifetime.
Keywords: German football player, Umrah, Makkah

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.