SWISS-TOWER 24/07/2023

ആ പടക്കം ഇന്ത്യ പൊട്ടിച്ചു !

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 22/02/2015) ആ പടക്കങ്ങള്‍ ദക്ഷിണാഫ്രിക്ക എന്ത് ചെയ്തു. മെല്‍ബണില്‍ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോള്‍ തന്നെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് മറുപടി നല്‍കി. ആ പടക്കം നല്‍കിയത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ യു.എ.ഇ ടീമിന് !

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയെ പരിഹസിച്ച് സ്റ്റാര്‍സ്‌പോര്‍ട്‌സ് പരസ്യം നല്‍കിയിരുന്നു. റൂമില്‍ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ദക്ഷിണാഫ്രിക്കയുടെ ആരാധകര്‍ വന്ന് പടക്കം നല്‍കുന്നതായിരുന്നു പരസ്യം. ലോകകപ്പില്‍ മൂന്ന് തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിട്ടിരുന്നുവെങ്കിലും ഇതുവരെ ജയിക്കുവാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇത്തവണ ജയിച്ചാല്‍ നിങ്ങള്‍ക്കും ഈ പടക്കം പൊട്ടിക്കാന്‍ അവസരം തരാം എന്നതായിരുന്നു പരസ്യത്തിലെ സന്ദേശം.

ആ പടക്കം ഇന്ത്യ പൊട്ടിച്ചു !
ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കന്‍ ആരാധകരുടെ റൂമിലേക്ക് യു.എ.ഇ ടീം ആരാധകനെത്തുന്നതാണ് സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ പുതിയ വീഡിയോ. ഇതിനിടയില്‍ ദക്ഷിണാഫ്രിക്ക തോറ്റതോടെ പടക്കം പൊളിക്കുകയാണ് കുപിതനായ ആഫ്രിക്കന്‍ ആരാധകന്‍.

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത പാകിസ്താനെ പരിഹസിച്ചു നേരത്തെ സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ മറ്റൊരു പരസ്യം ഉണ്ടായിരുന്നു. അതേസമയം ഇന്ത്യയെ പരിഹസിച്ചുള്ള പരസ്യത്തിന് ഇന്ത്യന്‍ ആരാധകര്‍ നല്ലചുട്ട മറുപടിയും നല്‍കിയിരുന്നു. ഇന്ത്യയുടെ മൂന്ന് ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന ഫോട്ടോ കാണിച്ചുള്ള വീഡിയോയിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords : National, Sports, Channel, India, South Africa, Cricket, 'Mauka Mauka': Finally India won. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia