ബൈ ബൈ ലണ്ടന്‍

 


ബൈ ബൈ ലണ്ടന്‍
45 സ്വര്‍ണത്തോടെ അമേരിക്ക കിരീടം വീണ്ടെടുത്തു
38 സ്വര്‍ണവുമായി ചൈന രണ്ടാം സ്ഥാനത്ത്
ഇന്ത്യ മെഡല്‍പ്പട്ടികയില്‍ അന്‍പത്തിയഞ്ചാമത്

ലണ്ടന്‍: കണ്ണിനെയും മനസ്സിനെയും കുളിരണിയിച്ച് ഓര്‍മച്ചെപ്പില്‍​എന്നെന്നും സൂക്ഷിക്കാന്‍ നിറമുളള ഓര്‍മകള്‍ സമ്മാനിച്ച് ലണ്ടന്‍ ഒളിംപിക്‌സിന് തിരശീലവീണു. സ്വര്‍ണത്തിളക്കം അകന്നുനിന്നെങ്കിലും, ഇന്ത്യ എക്കാലത്തേയും മികച്ച മെഡല്‍വേട്ട നടത്തിയ ഒളിംപിക്സില്‍​അമേരിക്ക ചാമ്പ്യന്‍പട്ടം വീണ്ടെടുത്തു.

45 സ്വര്‍ണവും 29 വീതം വെള്ളിയും വെങ്കലവുമടക്കം 103 മെഡലുകള്‍ നേടിയാണ് അമേരിക്ക ചൈനയില്‍ നിന്ന് ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചു. 38 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളാണ് രണ്ടാം സ്ഥാനക്കാരായ ചൈനയുടെ സമ്പാദ്യം. 29 സ്വര്‍ണം നേടിയ ആതിഥേയരാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്ക് മെഡല്‍ പട്ടികയില്‍​അന്‍പത്തിയഞ്ചാം സ്ഥാനമാണുള്ളത്.

ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണത്തിളക്കമുളള വെളളി നേടിയ സുശീല്‍ കുമാറായിരുന്നു അവസാന ദിനം ഇന്ത്യയുടെ താരം.ഒളിമ്പിക്ഗുസ്തിയുടെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍, തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നീ റെക്കാഡുകള്‍ സ്വന്തമാക്കിയാണ് സുശീല്‍ ഇന്നലെ വെള്ളി മെഡലില്‍ മുത്തമിട്ടത്. ഈ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയാണിത്. ആറാമത്തെ മെഡലും.

ഷൂട്ടര്‍ വിജയകുമാറാണ് ഇന്ത്യയുടെ ആദ്യ വെള്ളി നേടിയത്. ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍, ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗ്, വനിതാ ബോക്‌സിംഗില്‍. മേരികോം, ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് എന്നിവര്‍ വെങ്കല മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യയുടെ മെഡല്‍പ്പട്ടിക സമ്പന്നമാക്കി. ബെയ്ജിംഗ് ഒളിംപിക്‌സില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

SUMMARY: Some of Britain's greatest singers and celebrities provided a touch of glamour and vibrance as London on Sunday night bid a grand farewell to bring down the curtains on the 30th Olympic Games with a heady mix of music, culture and dazzling fireworks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia