കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‌ കന്നികിരീടം

 


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‌ കന്നികിരീടം
ചെന്നൈ: ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി കന്നിക്കിരീടം ചൂടി. അഞ്ച് വിക്കറ്റിനാണ്‌ കൊല്‍ക്കത്ത ചെന്നൈയെ തോല്‍പിച്ചത്.

191 റണ്‍സ് വിജയലക്ഷ്യത്തില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20ം ഓവറിലെ നാലാം പന്തില്‍ 192 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മൈക്ക് ഹസിയും (43 പന്തില്‍ 54 റണ്‍സ്) മുരളി വിജയ് (32 പന്തില്‍ 42 റണ്‍സ്) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.

English Summery
Change is a constant, and inevitability just goes along – if Chennai Super Kings’ winning ways was the inevitability, the change had to come, and it came in the form Kolkata Knight Riders. The Knight Riders dethroned the Super King to win their maiden IPL title by 5 wickets chasing down 192 in 19.4 overs - - Gambhir the captain outwitted Dhoni the captain at the MA Chidambaram stadium in the IPL 2012 final.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia