Football Fans | വാനോളം ഉയരത്തില്‍ മെസിയും നെയ്മറും: ഖത്വര്‍ ലോകകപിന്റെ ആവേശം നെഞ്ചേറ്റി ഫുട്‌ബോള്‍ പ്രേമികള്‍

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ മേഖലയില്‍ ഖത്വര്‍ ലോകകപ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ കാല്‍പന്തുകളിയുടെ ആരാധകര്‍ നാടുമുഴുവന്‍ അലങ്കരിച്ചു. ഇഷ്ടതാരങ്ങളുടെ കൂറ്റന്‍ ഫ്ളക്സുകളാണ് കണ്ടോത്ത് ദേശീയപാതയോരത്ത് ആരാധകര്‍ ഉയര്‍ത്തിയത്. ഇതുകൂടാതെ പയ്യന്നൂര്‍ നഗരത്തിലും പരിസരങ്ങളിലും അര്‍ജന്റീനയുടെ കൊടിതോരണങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.

കണ്ടോത്ത് ദേശീയപാതയ്ക്കരികില്‍ 45അടി ഉയരമുള്ള ലയണല്‍ മെസിയുടെ കൂറ്റന്‍ ബോര്‍ഡാണ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. കണ്ടോത്തെ അര്‍ജന്റീനിയന്‍ ആരാധകരാണ് ബോര്‍ഡുയര്‍ത്തിയത്. കണ്ടോത്ത് കൂര്‍മ്പാഭഗവതി ക്ഷേത്രത്തിന് സമീപത്തായ ദേശീയ പാതയ്ക്കരികിലാണ് പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ ഇഷ്ടതാരം വാനിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നത്. ഇതുവഴി സഞ്ചരിക്കുന്ന വാഹനയാത്രക്കാര്‍ക്ക് കൗതുകമായിരിക്കുകയാണ് ലയണല്‍ മെസിയുടെ കട്ഔട്.

ഇതേസമയം കുഞ്ഞിമംഗലം മല്യോട്ട് ജങ്ഷനില്‍ ലോകകപ് ഫുട്ബോളിനോടുള്ള ആവേശം ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ ഉയര്‍ത്താനുള്ള മത്സരമായി മാറിയിരിക്കുകയാണ്. കുമാര്‍ കുഞ്ഞിമംഗലം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലെ കളിക്കാരാണ് വിവിധ ഫാന്‍സുകളുടെ പേരില്‍ കൂറ്റന്‍കട്ടൗട്ടുകള്‍ സ്ഥാപിച്ചു ലോകകപിനെ വരവേല്‍ക്കുന്നത്. 30 അടി ഉയരമുള്ള മെസിയാണ് ഇവര്‍ ആദ്യമെത്തിയത്.

Football Fans | വാനോളം ഉയരത്തില്‍ മെസിയും നെയ്മറും: ഖത്വര്‍ ലോകകപിന്റെ ആവേശം നെഞ്ചേറ്റി ഫുട്‌ബോള്‍ പ്രേമികള്‍

തൊട്ടുപിന്നാലെ 35 അടി ഉയരമുള്ള റൊണാള്‍ഡോയും ഇവിടെ ഇടം പിടിച്ചു. കൂട്ടത്തില്‍ വിവിധ ടീമുകളുടെ കൊടിതോരണങ്ങളുമായപ്പോള്‍ ബ്രസീല്‍ ആരാധകരും സടകുടഞ്ഞ് രംഗത്തിറങ്ങി. 36 അടി ഉയരമുള്ള തങ്ങളുടെ ഇഷ്ട താരം നെയ്മറുടെ കട്ഓട് സ്ഥാപിച്ചാണ് അവര്‍ തിരിച്ചടിച്ചത്. കണ്ണൂര്‍ ജില്ലയില്‍ അര്‍ജന്റീനയും ബ്രസീലുമാണ് ഖത്വര്‍ ലോകകപ്പിലെ ഇഷ്ട ടീമുകള്‍. അവസാനലോകകപ്പ് കളിക്കുന്ന മെസിയും നെയ്മറും ഇക്കുറി കപ്പടിക്കുമെന്നാണ് അവരുടെ ടീമിന്റെ ആരാധകര്‍ പറയുന്നു.

Keywords: Kannur, News, Kerala, Sports, Football, Qatar, World Cup, Kannur: Football fans decorated the entire native to welcome the Qatar World Cup football.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia