SWISS-TOWER 24/07/2023

ഏകദിനത്തില്‍ എട്ടാമനായി ഇറങ്ങി സെഞ്ചുറി; ചരിത്രത്തില്‍ ഇടം പിടിച്ച് അയര്‍ലന്‍ഡ് താരം

 


ADVERTISEMENT

ഡബ്ലിന്‍: (www.kvartha.com 18.07.2021) എട്ടാമനായി ഇറങ്ങിയാലും സെഞ്ചുറി നേടാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ് ടീമിലെ കളിക്കാരനായ ഇന്‍ഡ്യന്‍ വംശജന്‍ സിമി സിങ്. ദക്ഷിണാഫ്രികക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സിമി റെകോഡിട്ടത്. 
Aster mims 04/11/2022

മത്സരത്തില്‍ അയര്‍ലന്‍ഡിന് ദക്ഷിണാഫ്രികയോട് 70 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും സിമിയുടെ ബാറ്റിംഗ് പ്രകടനം ലോകം ശ്രദ്ധിച്ചു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക 50 ഓവറില്‍ നാലു വികെറ്റിന് 346 റണ്‍സെടുത്തു. ഓപണര്‍മാരായ ജാനെമന്‍ മലാന്‍ (177), ക്വിന്റണ്‍ ഡി കോക്ക് (120) എന്നിവര്‍ സെഞ്ചുറി നേടി. 

ഏകദിനത്തില്‍ എട്ടാമനായി ഇറങ്ങി സെഞ്ചുറി; ചരിത്രത്തില്‍ ഇടം പിടിച്ച് അയര്‍ലന്‍ഡ് താരം

ബാറ്റിംഗില്‍ അയര്‍ലന്‍ഡ് ആറിന് 92 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് എട്ടാമനായി സിമി ക്രീസിലെത്തിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സിമി സിങ് ദക്ഷിണാഫ്രികന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിടുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 91 പന്തില്‍ 14 ഫോറുകള്‍ അടക്കം 100 റണ്‍സെടുത്ത് സിമി പുറത്താകാതെ നിന്നെങ്കിലും 47.1 ഓവറില്‍ 276 റണ്‍സില്‍ നില്‍ക്കെ മറ്റെല്ലാവരും മടങ്ങി.

Keywords:  News, National, Cricket, Sports, Simi Singh, World Record, Ireland vs South Africa: Simi Singh Scripts World Record
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia