ശ്രീശാന്ത് വാതുവെപ്പുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
May 18, 2013, 23:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ വാതുവെപ്പുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചു. മേയ് ഒന്‍പതിനാണ് താരങ്ങള്‍ വാതുവയ്പ്പുകാരെ കണ്ടത്. ചണ്ഡീഗഢിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. ഈ ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പോലീസ് നീക്കം തുടങ്ങി.
ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടെ കേസില്‍ ശ്രീശാന്തിന്റെ നില കൂടുതല്‍ പരുങ്ങലിലായെന്നാണ് സൂചന. ശ്രീശാന്തിന്റെ സുഹൃത്തും ഇടനിലക്കാരനുമായ ജിജു ജനാര്‍ദ്ദനന്റെ മൊബൈല്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചു. കൊച്ചിയിലെ വിലാസം നല്‍കിയാണ് ജിജു സിംകാര്‍ഡ് എടുത്തത്.
ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി. തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസമാണ് ഇതിനായി നല്‍കിയത്. ഇടപ്പളളി ശാന്തിനഗറിലെ എസ്ആര്‍എ പത്തൊമ്പത് എന്നതാണ് വിലാസം. ഈ നമ്പരില്‍ നിന്ന് ജിജു വാതുവയ്പുകാരും ശ്രീശാന്തുമായി നടത്തിയ സംഭാഷണങ്ങളാണ് പോലീസ് ചോര്‍ത്തിയത്. 9747700019 എന്നതാണ് ഈ നമ്പര്‍. കൊച്ചി തുറമുഖത്ത് ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ സാം ഏബ്രഹാമിന്റെ വീട് വാടകക്കെടുത്തിരിക്കുന്നത് ക്രിക്കറ്റ് പരിശീലകനായ സുനിലാണ്.
ഫ്രീക്വന്‍സി ബ്രെയ്ക്കര്‍ സംവിധാനമുപയോഗിച്ചാണ് പോലീസ് ഫോണ്‍ സന്ദേശം ചോര്‍ത്തിയത് ഈ നമ്പറിലേക്കും, ഈ നമ്പറില്‍ നിന്നുമുളള കോളുകളുടെ വിശദാംശങ്ങളും ഉളളടക്കവുമാണ് കേസില്‍ നിര്‍ണായകമാവുന്നത്.
SUMMARY: The Delhi police is also looking at CCTV footage of the meeting in Chandigarh, Ajit Chandila has been caught on camera talking to the bookies. Delhi Police has sent investigators to four cities in the country to trace the money trail in the IPL spot-fixing case while the three players along with the four bookies are being quizzed by a special police cell.
Key Words: Sreesanth, 40 lakh fixed, Rajasthan Royals, Sreesanth, Bank accounts, strong evidence, police team, Offspinner, Ajit Chandila, Mumbai crime branch , Sofitel , Hotel in Mumbai, Badra-Kurla Complex , Spot-fixing case, Ankeet Chavan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.