ഐപിഎല്‍ ഒത്തുകളി വിവാദം: അഞ്ച് ഇന്ത്യന്‍ താരങ്ങളെ സസ്പെന്‍ഡ് ചെയ്തു
May 15, 2012, 20:08 IST
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ താരങ്ങളെ സസ്പെന്‍ഡ് ചെയ്തു. ശലബ് ശ്രീവാസ്തവ, അമിത് യാദവ്(ഇരുവരും പഞ്ചാബ് കിങ്‌സ്), അഭിനവ് ബാലി, ടി പി സുധീന്ദ്ര( ഇരുവരും ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ്), പൂനൈ വാരിയേഴ്‌സിന്റെ മൊഹനീഷ് മിശ്ര എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 15 ദിവസത്തേയ്ക്കാണ് സസ്പെന്‍ഷന്‍. ഐപിഎല്‍ ഒത്തുകളി നടക്കുന്നതിന്റെ ക്യാമറാ ദൃശ്യങ്ങള്‍ പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ ഇന്ത്യാടിവി പുറത്തുവിട്ടതിന്റെ പാശ്ചാത്തലത്തിലാണ് നടപടി.
English Summery
New Delhi: Five players, who are allegedly involved in spot-fixing shown by a news channel, have been provisionally suspended by the BCCI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.