Stampede | ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ജകാര്‍ത: (www.kvartha.com) ഇന്‍ഡ്യോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചതായി റിപോര്‍ട്. 180 പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡ്യോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ മലംഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് ദാരുണ സംഭവം.
പെര്‍സെബയ 3-2 ന് മത്സരം ജയിച്ചതിന് പിന്നാലെ തോറ്റ ടീമിന്റെ ആരാധകര്‍ ഗ്രൗന്‍ഡിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഇന്‍ഡ്യോനേഷ്യന്‍ ടോപ് ലീഗ് ബിആര്‍ഐ ലിഗ് മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി ഇന്‍ഡ്യോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (PSSI) വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Keywords: News, Indonesia, World, Football, Sports, Death, Injured, Police, Indonesia police say 127 people killed after stampede at football match.