സിംഗപ്പൂര്‍: (www.kvartha.com 05.11.2016) ചൈനയെ 2 1ന് തോല്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിത ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് കിരീടം. ദീപിക നേടിയ ഗോളിലൂടെ അവസാന നിമിഷമാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ വനിത ടീം ഏഷ്യന്‍ ചാമ്പ്യന്മാരാകുന്‍നത് നാലാം തവണയാണ്.
13–ാം മിനിറ്റില്‍ ഗോള്‍ നേടി ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പെനല്‍റ്റി കോര്‍ണര്‍ ദീപ് ഗ്രേസ് ഗോളാക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും സമനില ഗോളിനായി ചൈനയ്ക്ക് 44–ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ചൈനയ്ക്കായി സമനില ഗോള്‍ നേടിയത് സോഗ് മിങ്ഗ്ലിങ് ആണ്.
സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍ 60–ാം മിനിറ്റിലാണ് ഇന്ത്യയുടെ ദീപിക വിജയഗോള്‍ നേടിയത്. വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ ചൈനയോട് 2–3ന് ഇന്ത്യ തോറ്റിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ചൈന ഫൈനലില്‍ എത്തിയത്. ഇന്ത്യ രണ്ടാമതുമായിരുന്നു.
SUMMARY: The Indian women's hockey team on Saturday edged out China 2-1 in the final of Women's Asian Champions Trophy hockey tournament to win the title.
Keywords: Sports, Hockey, India, China
13–ാം മിനിറ്റില്‍ ഗോള്‍ നേടി ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പെനല്‍റ്റി കോര്‍ണര്‍ ദീപ് ഗ്രേസ് ഗോളാക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും സമനില ഗോളിനായി ചൈനയ്ക്ക് 44–ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ചൈനയ്ക്കായി സമനില ഗോള്‍ നേടിയത് സോഗ് മിങ്ഗ്ലിങ് ആണ്.
സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍ 60–ാം മിനിറ്റിലാണ് ഇന്ത്യയുടെ ദീപിക വിജയഗോള്‍ നേടിയത്. വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ ചൈനയോട് 2–3ന് ഇന്ത്യ തോറ്റിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ചൈന ഫൈനലില്‍ എത്തിയത്. ഇന്ത്യ രണ്ടാമതുമായിരുന്നു.
Keywords: Sports, Hockey, India, China
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.