ബ്രിസ്ബെന്‍ ഏകദിനം: ഇന്ത്യ 51 റണ്‍സിന്‌ പരാജയപ്പെട്ടു

 


ADVERTISEMENT

ബ്രിസ്ബെന്‍ ഏകദിനം: ഇന്ത്യ 51 റണ്‍സിന്‌ പരാജയപ്പെട്ടു
ബ്രിസ്ബെന്‍: ശ്രീലങ്കയ്ക്കെതിരായ ഏകദിന മല്‍സരത്തില്‍ ഇന്ത്യ 51 റണ്‍സിന്‌ പരാജയപ്പെട്ടു. ലങ്ക ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 238ന് പുറത്തായി. ഈ ജയത്തോടെ ലങ്ക പോയിന്റ് നിലയില്‍ രണ്ടാമതെത്തി. വിരാട് കോഹ്ലിയും (66), ഇര്‍ഫാന്‍ പഠാനും(47) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. കുലശേഖരയാണ് മാന്‍ ഓഫ് ദ് മാച്ച്.

അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് നായകന്‍ സേവാഗിന്റെ വിക്കറ്റ് മലിംഗ വീഴ്ത്തി. സച്ചിനും ഗംഭീറിനും രണ്ടാം വിക്കറ്റില്‍ 38 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. റെയ്ന(32), രവീന്ദ്ര ജഡേജ(17) വീതം റണ്‍സെടുത്തു. മറ്റു ബാറ്റ്സ്മാന്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ലങ്കയ്ക്കുവേണ്ടി തിസാര പെരേര നാലും കുലശേഖര മൂന്നും മലിംഗ രണ്ടും മെഹ്റൂഫ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും(45) തിലകരത്നെ ദില്‍ഷനും(51) ചേര്‍ന്ന് ലങ്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടി.

എട്ടുറണ്‍സെടുത്ത സംഗക്കാരയെ ഉമേഷ് യാദവ് പുറത്താക്കി. തുടര്‍ന്നുവന്ന ദിനേഷ് ചണ്ഡിമലും(38) ലാഹിരു തിരിമാനേയും(62) എയ്ഞ്ചലോ മാത്യൂസും (49) ലങ്കല്‍ സ്കോര്‍ ഉയര്‍ത്തി. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.ഇന്ത്യയ്ക്കുവേണ്ടി ഇര്‍ഫാന്‍ പഠാനും ആര്‍.അശ്വിനും രണ്ടും ഉമേഷ് യാദവും സുരേഷ് റയ്നയും ഒരോവിക്കറ്റു വീതവും വീഴ്ത്തി.

English Summery
Brisbane: Sri Lanka defeated India in the Brisbane ODI by 51 runs to claim important points with a game to spare as they moved to the second spot in the points table.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia