കൊല്‍ക്കത്ത ടെസ്റ്റ്; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
Nov 17, 2011, 14:45 IST
ADVERTISEMENT

കൊല്‍ക്കത്ത: വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും 15 റണ്‍സിനും വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി. സെഞ്ചുറി നേടിയ ബ്രാവോയും (134 റണ്‍സ്) സാമുവല്‍സും (84) ചന്ദര്‍പോളും (47) പൊരുതിയെങ്കിലും ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് ലീഡായ 478 റണ്‍സ് മറികടക്കാന്‍ ആയില്ല.
463 റണ്‍സിന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഓള്‍ ഔട്ടാകുകയായിരുന്നു. മൂന്നിന് 195 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനമായ ഇന്ന് വിന്‍ഡീസ് രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ചത്. ഉമേഷ് യാദവ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടി. അശ്വിനും പ്രഗ്യാന്‍ ഓജയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
Keywords: Cricket,India, West Indies,Sports, Kolkata

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.