ഇംഗ്ലണ്ടില്‍ ജയം ആവര്‍ത്തിച്ച് ടീം ഇന്ത്യ

 


നോട്ടിന്‍ങ്ഹാം: (www.kvartha.com 30.08.2014) ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് ഓവര്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ധോണിയും കൂട്ടരും ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 227 റണ്‍സിന് ഓള്‍ഒൗട്ടായി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുമ്പില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. ഒരുഘട്ടത്തില്‍ ആറ് വിക്കറ്റിന് 149 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് കഷ്ടിച്ചാണ് സ്‌കോര്‍ ബോര്‍ഡ് 200 കടത്തിയത്. മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡ് 35 ല്‍ എത്തി നില്‍ക്കെ 16 റണ്‍സുമായി ശിഖര്‍ ധവാനെ നഷ്ടമായി. 85 ല്‍ എത്തിനില്‍ക്കെ 45 റണ്‍സുമായി രഹാനെയും മടങ്ങി. മൂന്നാം വിക്കറ്റില്‍ കോഹ്ലി (40) - റായിഡു (64 നോട്ടൗട്ട് സഖ്യം 35 റണ്‍സാണ് നേടിയത്. സുരേഷ് റൈന (42) റണ്‍സെടുത്ത് പുറത്തായി. അമ്പട്ടി റായിഡുവാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ്: അലിയസ്റ്റര്‍ കുക്ക് (44), ഹെയ്ല്‍സ് (42), ബെല്‍ (28), റൂട്ട് (രണ്ട്), മോര്‍ഗന്‍ (10), ബട്ട്‌ലര്‍ (42), സ്‌റ്റോക്‌സ് (രണ്ട്), വോക്‌സ് (15), ട്രെഡ്വല്‍ (30), ഫിന്‍ (ആറ്), അന്‍ഡേഴ്‌സണ്‍ (പൂജ്യം നോട്ടൗട്ട്).

അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2 - 0 ന് മുന്നിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഇംഗ്ലണ്ടില്‍ ജയം ആവര്‍ത്തിച്ച് ടീം ഇന്ത്യ


Keywords : India, England, Cricket, Sports, One day match, India beat England by 6 wickets to win 3rd ODI. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia