ചെന്നൈ ടെസ്റ്റ്; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ ഉജ്വല വിജയം. രണ്ടാം ഇന്നിംങ്‌സില്‍ 50 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മുരളി വിജയ്(ആറ്), വീരേന്ദര്‍ സേവാഗ്(16) എന്നിവരാണ് പുറത്തായത്. പത്ത് വിക്കറ്റിന്റെ വിജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ കാണികള്‍ ഓപണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് വന്ന സച്ചിന്‍(13), പുജാര(എട്ട്) എന്നിവര്‍ ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചു.

ചെന്നൈ ടെസ്റ്റ്; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയംഒമ്പത് വിക്കറ്റിന് 232 എന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് അഞ്ചാംദിനം ഒമ്പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 11 റണ്‍സെടുത്ത ലിയോണിനെ ജഡേജയാണ് പുറത്താക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ ഹെന്റിക്വസ്(81) പുറത്താകാതെ നിന്നു. ഹെന്റിക്വസിന്ടെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ ഇന്നിംങ്‌സ് തോല്‍വിയില്‍ നിന്ന് ഒഴിവാക്കിയത്.

ആദ്യ ഇന്നിംങ്‌സില്‍ ഏഴുവിക്കറ്റുകള്‍ നേടിയ അശ്വിന്‍ രണ്ടാം ഇന്നിംങ്‌സില്‍ അഞ്ച് വിക്കറ്റുംകള്‍ കൂടി നേടി. ജഡേജ അഞ്ചും, ഹര്‍ഭജന്‍ മൂന്നും വിക്കറ്റുകള്‍ നേടി. ഓസീസിന് വേണ്ടി പാറ്റിന്‍സണ്‍ ആറ് വിക്കറ്റ് നേടി 

Keywords : India, Australia, Cricket Test, Sports, Win, Sachin, Batting, Pujara, Ashwin, Wicket, Kvartha, Kerala News, National News, International News, Sports News, Stock News, Entertainment. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script