ഇന്ത്യൻ കോച്ചിനെ 25ന് തീരുമാനിക്കും; 57പേർ രംഗത്ത്

 


മുംബൈ: (www.kvartha.com 16.06.2016) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീകനാവാൻ 57 അപേക്ഷകർ. ഈമാസം 25ന് ധർമ്മശാലയിൽ ചേരുന്ന ബിസിസിഐ പ്രവർത്തക സമിതി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. ഏകദിന ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ഡങ്കൻ ഫ്ലച്ചറിന് പകരക്കാരനെയാണ് ബിസിസിഐ തേടുന്നത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുന്നോടിയായി പുതിയ കോച്ച് ചുമതലയേൽക്കും. ജൂലൈ ആറിനാണ് വിൻഡീസ് പരമ്പര തുടങ്ങുക. നിലവിൽ സഞ്ജയ് ബാംഗറിന് കീഴിലാണ് ടീം ഇന്ത്യ സിംബാബ്വേയിൽ കളിക്കുന്നത്.

മുൻ ടീം ഡയറക്ടർ രവി ശാസ്ത്രി, മുഖ്യ സെലക്ടർ സന്ദീപ് പാട്ടിൽ, മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ്, വിക്രം റാഥോർ, പ്രവീൺ ആംറെ തുടങ്ങിയവരും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിട്ടുണ്ട്.
ഇന്ത്യൻ കോച്ചിനെ 25ന് തീരുമാനിക്കും; 57പേർ രംഗത്ത്

SUMMARY: As the deadline date of June 10 passed, the BCCI announced that it had received a total of 57 applicants for the post of coach of the Indian cricket team, both from within the country and overseas.

Keywords: Deadline date, June 10, Passed, BCCI, Announced, Received, Total, 57 applicants, Post, Coach, Indian cricket team, Country, Overseas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia