സ്ക്രീന്ഷോട് വിവാദം; വൃദ്ധിമാന്‍ സാഹയ്ക്കെതിരെ മാധ്യമപ്രവര്ത്തകന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും, താരം കൃത്രിമം കാട്ടിയെന്നും ചാറ്റുകള്‍ തിരുത്തിയെന്നും ആക്ഷേപം
Mar 6, 2022, 09:34 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.03.2022) മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബോറിയ മജുംദാര്‍ വൃദ്ധിമാന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം വൃദ്ധിമാന്‍ സാഹയ്ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതോടെ സ്ക്രീന്ഷോട് വിവാദം വീണ്ടും സജീവമാകുന്നു. ശനിയാഴ്ച മജുംദാര്‍ ട്വിറ്ററിലൂടെയാണ് വിവാദങ്ങളോട് പ്രതികരിച്ചത്. വികറ്റ് കീപര്‍-ബാറ്റര്‍ പങ്കിട്ട സ്ക്രീന്ഷോടുകളില് കൃത്രിമം കാട്ടിയിട്ടുണ്ടെന്നും തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സാഹയ്ക്ക് ഇത് വലിയ നാണക്കേടായി.
ശ്രീലങ്കന്‍ ടെസ്റ്റിനുള്ള ഇന്‍ഡ്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹ, കഴിഞ്ഞ മാസം പേര് വെളിപ്പെടുത്താത്ത ഒരു പത്രപ്രവര്‍ത്തകനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്ഷോട് പങ്കിട്ടിരുന്നു. താരം തന്റെ വാട്സ്ആപ് ചാറ്റുകളോടോ ഫോണ്‍ കോളുകളോടോ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്ത്തകന് ഭീഷണിപ്പെടുത്തി, എന്നാണ് ആരോപിച്ചത്. ആധുനിക കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

സാഹയുടെ ട്വീറ്റ് കാട്ടുതീ പോലെ പടര്‍ന്നു. ക്രികറ്റ് കളിക്കാര്‍ ഉള്‍പെടെ നിരവധി പേര് പിന്തുണയുമായി രംഗത്തെത്തി. മജുംദാറാണ് ആരോപണവിധേയനെന്ന് ഒരു വിഭാഗം നെറ്റിസണ്‍സ് സംശയിച്ചെങ്കിലും പേര് വെളിപ്പെടുത്താന്‍ സാഹ വിസമ്മതിച്ചു. ഇതേതുടര്‍ന്ന്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ നിരവധി പേര് രംഗത്തെത്തി.
തുടര്‍ന്നാണ് മജുംദാര്‍ ശനിയാഴ്ച ട്വിറ്ററിലൂടെ തനിക്ക് പറയാനുള്ളത് അറിയിച്ചത്. വിവാദത്തെ കുറിച്ചുള്ള വീഡിയോ പുറത്തുവിടുകയും ചെയ്തു. തന്റെ അഭിഭാഷകര്‍ സാഹക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്‍ഡ്യന്‍ ക്രികറ്റ് കണ്ട്രോള് ബോര്‍ഡിന്റെ ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഒരു സംഭവത്തിന് എപ്പോഴും രണ്ട് വശങ്ങളുണ്ട്. സാഹ എന്റെ വാട്സ്ആപ് ചാറ്റുകളുടെ സ്ക്രീന്‍ഷോടുകള്‍ തിരുത്തി, എന്റെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തി. സത്യം പുറത്തുവരട്ടെ'- അദ്ദേഹം വ്യക്തമാക്കി.
Keywords: News, National, Case, Case, Journalist, Wriddhiman Saha, Screenshot row, 'He tampered my chats' - Veteran journalist to file defamation case against Wriddhiman Saha over screenshot row.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.