Cricket Tournament | ഗോ-ഗെറ്റേര്‍സ് അഖില കേരളാ ക്രികറ്റ് ടൂര്‍ണമെന്റ്: കോട്ടയം ക്രികറ്റ് അകാഡമി ജേതാക്കള്‍
Jan 16, 2023, 07:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഗോ -ഗെറ്റേര്‍സ് ക്രികറ്റ് അകാഡമിയുടെയും കനറാ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 16 വയസിന് താഴെയുള്ളവരുടെ അഖില കേരളാ ക്രികറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സര ത്തില്‍ കോട്ടയം ക്രികറ്റ് അകാഡമി ചാംപ്യന്മാരായി. തലശ്ശേരി കോണോര്‍ വയല്‍ ക്രികറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പാലക്കാട് ക്രികറ്റ് അകാഡമിയെ മൂന്ന് വികറ്റിന് തകര്‍ത്താണ് കോട്ടയം ചാംപ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത പാലക്കാട് 40 ഓവറില്‍ 9 വികറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ കോട്ടയം 28.4 ഓവറില്‍ ഏഴ് വികറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. 65 പന്തില്‍ പുറത്താവാതെ 81 റണ്‍സും നാല് വികറ്റും നേടിയ കോട്ടയത്തിന്റെ ആര് നരേഷാണ് മാന്‍ ഓഫ് ദി മാചിനര്ഹനായത്. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ബാറ്റ്സ്മാനുളള അവാര്‍ഡും കോട്ടയത്തിന്റെ ആര് നരേഷ് നേടി.
ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ബൗളറായി പാലക്കാട് അകാഡമിയില കെ ഗൗതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീല്‍ഡറായി കോട്ടയം അകാഡമിയുടെ കെ വി അഭിനവും, നല്ല വികറ്റ് കീപറായി പാലക്കാടിന്റെ ധനഞ്ജയ് സുധീഷും, ടൂര്‍ണമെന്റിലെ നല്ല ഷീ-ക്രികറ്ററായി പാലക്കാടിന്റെ ഗൗരി നന്ദനയും, തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗ്രീന്‍സ് ക്രികറ്റ് അകാഡമിയിലെ എട്ട് വയസ്സ് മാത്രം പ്രായമുള്ള നിര്‍മല്‍ രാഹുല്‍ എന്ന കുട്ടി 'ലിറ്റില്‍ സ്റ്റാര്‍' അവാര്‍ഡിന് അര്‍ഹനായി.
ഗോ-ഗെറ്റേര്‍സ് ക്രികറ്റ് അകാഡമിയിലെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച ക്രികറ്റര്മാരായ ദിയ ധനു, തീര്‍ഥ സുരേഷ്, പി വി അഭിരാജ്, ആ ആദിത്യ എസ് രാജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗോ - ഗെറ്റേര്‍സ് ക്രികറ്റ് അകാഡമി മാനേജിങ് ഡയരക്ടര്‍ എ കെ നിസാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജൂനിയര്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരവും, മുന്‍ ഇന്‍ഡ്യന്‍ ജൂനിയര്‍ ടീം സെലക്ടറുമായ ജെ കെ മഹേന്ദ്ര സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നടത്തി.
മീഡിയാ കോ ഓര്‍ഡിനേറ്റര്‍ കെ വി ഗോകുല്‍ ദാസ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ ക്രികറ്റ് അസോസിയേഷന് പ്രസിഡന്റ് ഫിജാസ് അഹ് മദ് എസിഎം, കനറാ ബാങ്ക് ചീഫ് മാനേജര്‍ ആര് രാജേഷ്, എയര്‍-അറേബ്യ ദക്ഷിണേന്ഡ്യാ കമേഴ്സ്യല്‍ മാനേജര്‍ എ ഡി മിഥുന്, മുന്‍ കേരളാ ജൂനിയര്‍ ക്രികറ്റ് താരവും, തലശ്ശേരി ഐഎംഎ പ്രസിഡന്റുമായ ഡോ: ജയകൃഷ്ണന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, Sports, Cricket, Cricket Test, Winner, Kottayam, Go-Getters All Kerala Cricket Tournament: Kottayam Cricket Academy Winners.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

