SWISS-TOWER 24/07/2023

അംലയെ എറിഞ്ഞിട്ട അശ്വിന്റെ പന്ത് നൂറ്റാണ്ടിലെ പന്ത്

 


ധാക്ക: (www.kvartha.com 05.04.2014) ട്വന്റി ട്വന്റി ലോകകപ്പിലെ സെമി ഫൈനലില്‍ ലോകോത്തര ബാറ്റ്‌സ്മാന്‍ ഹാഷിം അംലയെ പുറത്താക്കാന്‍ അശ്വിന്‍ എറിഞ്ഞ പന്ത് ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തില്‍ നൂറ്റാണ്ടിലെ പന്താണെന്ന് വിശേഷിപ്പിച്ച് ക്രിക്കറ്റ് നിരീക്ഷകരും മുന്‍കളിക്കാരും രംഗത്തെത്തി. മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ ക്രിസ്റ്റാണ് അശ്വിനെ ആദ്യം പ്രശംസകൊണ്ട് മൂടിയത്.

അശ്വിന്‍ എറിഞ്ഞ പന്ത് കണ്ട് എനിക്ക് തരിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. അപ്പോള്‍ ആ ബോള്‍ നേരിട്ട അംലയുടെ അവസ്ഥ ഓര്‍ക്കാവുന്നതേയുള്ളൂ. ഷെയിന്‍ വോണിന്റെ നൂറ്റാണ്ടിന്റെ ബോളിനോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ട്വന്റി ട്വന്റി ലോകകപ്പിലെ നൂറ്റാണ്ടിലെ ബോള്‍ തന്നെയാണ് അശ്വിന്റേത്. ഗില്ലി ട്വിറ്ററില്‍ കുറിച്ചു.

മത്സരത്തിലെ അഞ്ചാം ഓവറിലായിരുന്ന അശ്വിന്റെ മാന്ത്രിക പ്രകടനം. ലെഗ് സ്റ്റംപിലേയ്ക്ക് കുത്തിയുര്‍ന്ന പന്ത് അംലയുടെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. പന്തിന്റെ ടേണിംഗ് കണ്ട് കമന്റേറിയന്മാരും ഞെട്ടി. അശ്വിന് എന്നും ഓര്‍മിക്കാവുന്ന വിക്കറ്റായിരിക്കും ഇതെന്നും ഇന്ത്യക്കിപ്പോള്‍ രണ്ട് ലഗ് സ്പിന്നര്‍മാരായെന്നുമായിരുന്നു ഇവരുടെ കമന്റ്. മത്സരത്തില്‍ അശ്വിന്‍ നാലോവറില്‍ 22 വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു.
അംലയെ എറിഞ്ഞിട്ട അശ്വിന്റെ പന്ത് നൂറ്റാണ്ടിലെ പന്ത്
അംലയെ എറിഞ്ഞിട്ട അശ്വിന്റെ പന്ത് നൂറ്റാണ്ടിലെ പന്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  



Keywords : Sports, Cricket, Twenty-20, World Cup, South Africa, India, Ravichandra Ashwin, Hashim Amla, Gilchrist hails Ashwin’s delivery to Amla as ‘T20 ball of century.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia