FIFA | ലോകകപ്പ് ഫൈനലിന് ശേഷമുള്ള അതിരുവിട്ട ആഘോഷ പ്രകടനങ്ങൾ; അർജന്റീനയ്‌ക്കെതിരെ ഫിഫ അച്ചടക്ക നടപടി തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൂറിച്ച്: (www.kvartha.com) ഖത്തറിൽ നടന്ന ലോകകപ്പിന്റെ ഇതിഹാസ ഫൈനൽ കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം അധിക്ഷേപകരമായ പെരുമാറ്റത്തിന് അർജന്റീനയ്‌ക്കെതിരെ ഫിഫ അച്ചടക്ക നടപടി ആരംഭിച്ചു. ഫിഫ ഡിസിപ്ലിനറി നിയമത്തിലെ ആർട്ടിക്കിൾ 11, 12, ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ ആർട്ടിക്കിൾ 44 എന്നിവയുടെ ലംഘനത്തിന് സാധ്യതയുള്ളതിനാൽ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചതായി ഫിഫയുടെ ഔദ്യോഗിക അറിയിപ്പ് വ്യക്തമാക്കുന്നു.

Aster mims 04/11/2022

2018ലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനിയൻ ടീം കിരീടം നേടിയത്. വൈകാരികമായ ആ നിമിഷത്തിൽ അർജന്റീനൻ താരങ്ങളുടെ ആഘോഷം അതിരുവിട്ടതായി പരക്കെ വിമർശനം ഉയർന്നിരുന്നു. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അർജന്റീനിയൻ കളിക്കാർ വിജയം ആഘോഷിക്കുന്നതിനിടയിൽ ഔദ്യോഗിക അഭിമുഖം നടത്തുന്ന മേഖലയിലേക്ക് കടന്നു. തൽഫലമായി, ചുമരിന് കേടുപാടുകൾ സംഭവിച്ചു.

FIFA | ലോകകപ്പ് ഫൈനലിന് ശേഷമുള്ള അതിരുവിട്ട ആഘോഷ പ്രകടനങ്ങൾ; അർജന്റീനയ്‌ക്കെതിരെ ഫിഫ അച്ചടക്ക നടപടി തുടങ്ങി

എന്നിരുന്നാലും, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ ആഘോഷമായിരുന്നു കൂടുതൽ വിവാദമായത്. മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ തനിക്ക് ലഭിച്ച ഗോൾഡൻ ഗ്ലോവ് അവാർഡുമായി മാർട്ടിനെസ് കാട്ടിയ മോശം ആംഗ്യങ്ങൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്തിനാണ് ഇത്തരമൊരു ആഘോഷം നടത്തിയതെന്ന് ചോദിച്ചപ്പോൾ, ഫ്രഞ്ചുകാർ തന്നെ ചീത്തവിളിച്ചതുകൊണ്ടാണ് താൻ ചെയ്തതെന്നായിരുന്നു മാർട്ടിനെസിന്റെ പ്രതികരണം.

രാജ്യത്തെത്തിയ ടീമംഗങ്ങള്‍ തുറന്ന ബസില്‍ ആരാധകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നഗരം ചുറ്റുന്നനിടെ എമിലിയാനോ മാര്‍ട്ടിനെസ് എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയില്‍ പിടിച്ചതും ചർചയായിരുന്നു. പാവയെ പിടിച്ച് മെസിക്ക് സമീപം നില്‍ക്കുന്ന മാര്‍ട്ടിനെസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എംബാപ്പയെ വിടാതെ പരിഹസിക്കുന്നതിൽ മാര്‍ട്ടിനെസിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

ലോകകപ്പ് വിജയത്തിന് ശേഷം നാട്ടിലെ ഔദ്യോഗിക പരേഡിലും അർജന്റീനയുടെ ആഘോഷങ്ങൾ നിയന്ത്രണാതീതമായി. ദശലക്ഷക്കണക്കിന് ആരാധകർ ബ്യൂണസ് ഐറിസിന്റെ തെരുവുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ, അർജന്റീനിയൻ കളിക്കാരെ ഹെലികോപ്റ്റർ വഴി ബസിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർബന്ധിതമായി.

അർജന്റീനയെ കൂടാതെ ക്രൊയേഷ്യ, സെർബിയ, മെക്സിക്കോ, ഇക്വഡോർ എന്നിവർക്കെതിരെയും ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബദ്ധവൈരികളായ സ്വിറ്റ്‌സർലൻഡിനെതിരായ കളിയിൽ സെർബിയൻ അനുയായികൾ അസഭ്യം പറഞ്ഞതിനെ തുടർന്ന് സെർബിയൻ ഫുട്‌ബോൾ അസോസിയേഷന് 54,000 ഡോളർ പിഴയും അതിന്റെ അടുത്ത ഫിഫ മത്സരത്തിൽ സ്റ്റേഡിയം ഭാഗികമായി അടച്ചിടാനും വിധിച്ചിട്ടുണ്ട്.

Keywords: News, World, World Cup, Sports, Argentina, FIFA, Celebrations, FIFA opens disciplinary proceedings against Argentina for World Cup celebrations.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia