യുക്രൈന്‍ അധിനിവേശം: ഫിഫയും യുവേഫയും റഷ്യന്‍ ടീമുകളെ സസ്പെന്‍ഡ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ടീമുകളെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. റഷ്യയുടെ ദേശീയ ടീമുകളെയും ക്ലബുകളെയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെന്‍ഡ് ചെയ്യുതായി ഫിഫയും യുവേഫയും തിങ്കളാഴ്ച തീരുമാനമെടുത്തു.

'യുക്രൈനിലെ ദുരിതബാധിതരായ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തിലാണെന്ന് ഫിഫയും യുവേഫയും പറഞ്ഞു. യുക്രൈനിലെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്ന് രണ്ട് സംഘടനകളുടെയും പ്രസിഡന്റുമാര്‍ പ്രതീക്ഷിക്കുന്നു. ഫുട്ബോള്‍ വീണ്ടും ആളുകള്‍ക്കിടയില്‍ ഐക്യത്തിനും സമാധാനത്തിനും ഉള്ള മാര്‍ഗമാകും.'

യുക്രൈന്‍ അധിനിവേശം: ഫിഫയും യുവേഫയും റഷ്യന്‍ ടീമുകളെ സസ്പെന്‍ഡ് ചെയ്തു

റഷ്യയിലെ പ്രമുഖ ഊര്‍ജ്ജ ഉല്‍പാദന കമ്പനിയായ ഗാസ്പ്രോമുമായുള്ള സ്പോണ്‍സര്‍ഷിപ്പും യുവേഫ അവസാനിപ്പിച്ചു. അധിനിവേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ അന്താരാഷ്ട്ര കായിക സംഘടനകള്‍ തീരുമാനിക്കുകയും അവരെ കളിക്കളത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഫുട്ബോള്‍ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യന്‍ അത്ലറ്റുകളെയും ഒഫീഷ്യല്‍സിനെയും ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമിറ്റി (ഐഒസി) കായിക സംഘടനകളോട് ആവശ്യപ്പെട്ടു.ആഗോള കായിക മത്സരങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ഇത് ആവശ്യമാണെന്ന് ഐഒസി പറഞ്ഞു.

ഇതോടെ മാര്‍ച്ച് 24 ന് യോഗ്യതാ പ്ലേഓഫിന് മുന്നോടിയായി ലോകകപ്പില്‍ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഫിഫയ്ക്ക് മുന്നില്‍ വഴി തുറന്നു. റഷ്യയ്‌ക്കെതിരെയുള്ള മത്സരം കളിക്കാന്‍ പോളണ്ട് വിസമ്മതിച്ചിരിക്കുകയാണ്. ഐഒസിയുടെ അഭ്യര്‍ഥന എന്‍എച്ച്എല്ലിലെ റഷ്യന്‍ ഹോകി കളിക്കാരെയും ഇന്റര്‍നാഷണല്‍ ടെനീസ് ഫെഡറേഷന്റെ അധികാരത്തിന് പുറത്തുള്ള ഗ്രാന്‍ഡ് സ്ലാം, എടിപി, ഡബ്ല്യുടിഎ ടൂര്‍ണമെന്റുകളിലെ ടോപ്പ് റാങ്കുള്ള ഡാനില്‍ മെദ്വദേവ് ഉള്‍പെടെയുള്ള ടെനീസ് കളിക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നിലവില്‍ വ്യക്തമല്ല.

റഷ്യയുടെ ദേശീയ, ക്ലബ് ടീമുകളെ സസ്പെന്‍ഡ് ചെയ്യുന്നതിന് ഫിഫ യൂറോപ്യന്‍ ഫുട്ബോള്‍ ബോഡിയായ യുവേഫയുമായി ചര്‍ച നടത്തിവരികയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട് ചെയ്യുന്നു.

അടുത്ത മാസം റഷ്യ ലോകകപ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നതിനെ നേരിട്ട് ബാധിക്കുമെന്നതിനാല്‍, മത്സരങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഐഒസിയുമായി സംസാരിക്കുകയാണെന്ന് ഫിഫ ഇതിനകം പറഞ്ഞു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ സാഹചര്യം റഷ്യയ്ക്ക് അനുകൂലമാകും.

തങ്ങളുടെ പ്രദേശം സൈനികരെ വിന്യസിക്കാനും സൈനിക ആക്രമണങ്ങള്‍ നടത്താനും അനുവദിച്ചുകൊണ്ട് റഷ്യയുടെ അധിനിവേശത്തിന് പ്രേരണ നല്‍കിയ ബെലാറസില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒളിമ്പിക് ബോഡിയുടെ ആഹ്വാനം ബാധകമാണ്.
കായികരംഗത്ത് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത യുക്രൈന്‍ അത്ലറ്റുകള്‍ക്ക് യുദ്ധത്തിലൂടെ ഉണ്ടായ ആഘാതം റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള അത്ലറ്റുകള്‍ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടത്തേക്കാള്‍ കൂടുതലാണെന്ന് ഐഒസി അഭിപ്രായപ്പെട്ടു.

റഷ്യയുടെയും ബെലാറസിന്റെയും ദേശീയ ഒളിമ്പിക് കമ്മിറ്റികളെ പ്രത്യേകമായി ഐഒസി സസ്പെന്‍ഡ് ചെയ്തിട്ടില്ല. 'സംഘാടനപരമോ നിയമപരമോ ആയ കാരണങ്ങളാല്‍ ഹ്രസ്വകാല അറിയിപ്പില്‍ ഒഴിവാക്കല്‍ സാധ്യമല്ല. അതിനാല്‍, റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള ടീമുകള്‍ ബീജിംഗില്‍ നടക്കാനിരിക്കുന്ന വിന്റര്‍ പാരാലിമ്പിക്‌സില്‍ ഉള്‍പ്പെടെ ദേശീയ പതാകയോ ദേശീയഗാനമോ ചിഹ്നമോ ഇല്ലാതെ നിഷ്പക്ഷമായി മത്സരിക്കണം.

ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നു, എന്ന് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി നേതാവ് സ്റ്റാനിസ്ലാവ് പോസ്ഡ്‌ന്യാക്കോവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു, 'വിവേചനപരമായ വിധികളെ' വെല്ലുവിളിക്കാന്‍ ഇത് ദേശീയ ഫെഡറേഷനുകളെ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Keywords:  New Delhi, News, National, Suspension, Sports, Ukraine, FIFA, UEFA, Suspend, Russia, FIFA and UEFA suspend Russian national and club teams 'until further notice'þ UEFA Statement.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script