ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: വ്രതാനുഷ്ഠാനം വിശ്വാസികളായ കായിക താരങ്ങളെ ആശങ്കയിലാഴ്ത്തി. വ്രതം പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് താരങ്ങള്‍. വ്രതാനുഷ്ഠാനം പകുതി പിന്നിട്ടെങ്കിലും ലണ്ടന്‍ ഒളിംപിക്സുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന കായിക മാമാങ്കമാണ് ലണ്ടന്‍ ഒളിമ്പിക്സ്. വ്രതം അനുഷ്ഠിക്കണോ, അതോ രാജ്യത്തിന്റെ പ്രതീക്ഷയ്ക്കു മുന്നില്‍ വ്രതം ഒഴിവാക്കി മല്‍സരിക്കണോ, ഇതാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ മല്‍സരിക്കുന്ന 3500ഓളം മുസ്ലീം കായിക താരങ്ങളുട മുന്നിലുള്ള പ്രതിസന്ധി.
രോഗം, യാത്ര തുടങ്ങിയ വേളകളില്‍ ഉപാധിയോടെ വ്രതം ഒഴിവാക്കാന്‍ ഇസ്ലാമില്‍ അനുമതിയുണ്ട്. പക്ഷേ ഈ ഇളവ് ഒളിമ്പിക്സ്. മല്‍സരത്തിനിറങ്ങുന്നവര്‍ക്ക് ഉപയോഗിക്കാനാകുമോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. വിശ്വാസത്തിന്റെ ഭാഗമായ റമസാനിലെ വ്രതാനുഷ്ഠാനവും, രാജ്യത്തിനായി ഒരു ഒളിമ്പിക്സ്. മെഡല്‍ സമ്മാനിക്കുക എന്നതും കായിക താരത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.
നോമ്പുതുറയ്ക്കും പ്രാര്‍ഥനയ്ക്കുമുള്ള സൗകര്യങ്ങളെല്ലാം കമ്മിറ്റി ഒരുക്കിയിട്ടുണ്ടെങ്കിലും 17 മണിക്കൂര്‍ നേരത്തെ വ്രതാനുഷ്ഠാനം മല്‍സരത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മുസ്ലീം കായിക താരങ്ങളെ പ്രതിസന്ധിയിലാക്കാതെ വരാനിരിക്കുന്ന ഒളിമ്പിക്സുകള്‍ റമസാന് മുന്‍പോ ശേഷമേ ആക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് 150 കോടി മുസ്ലീങ്ങളുടെ പ്രതീക്ഷ.
English Summery
Fast in Olympics: Muslim athletes in trepidation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

