കൃഷ്ണ പൂനിയ കോണ്‍ഗ്രസില്‍; സ്ഥാനാര്‍ത്ഥിയായേക്കും

 


രാജസ്ഥാന്‍: ഡിസ്‌കസ് ത്രോ താരം കൃഷ്ണാ പൂനിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയിലാണ് പൂനിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

രാജസ്ഥാനില്‍ പൂനിയ മത്സരിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. 31 വയസുകാരിയായ പൂനിയ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ ദേശീയചാമ്പ്യനാണ്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.

കൃഷ്ണ പൂനിയ കോണ്‍ഗ്രസില്‍; സ്ഥാനാര്‍ത്ഥിയായേക്കുംഒളിംമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ ഷൂട്ടിംഗ് താരം രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ബി.ജെ.പിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് പൂനിയയുടെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം. നേരത്തെ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് എത്തുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സച്ചിന്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.

Also Read: 
ഇളയച്ഛന്റെ പീഡനം മൂലം വീടുവിട്ട 19 കാരിക്ക് പോലീസ് സ്‌റ്റേഷനില്‍ അഭയം
SUMMARY:Discus thrower Krishna Poonia today joined the Congress at party vice-president Rahul Gandhi's rally at the Police Ground here.
Ashok Tanwar, AICC member and in charge of party's affairs in Rajasthan, made the announcement in this regard at the rally.

Keywords : Rajasthan, Sports, Congress, Rahul Gandhi, Election, National, Krishna Pooniya, Rally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia