SWISS-TOWER 24/07/2023

മെസി സുവര്‍ണ പന്തിന് ആര്‍ഹനല്ല; പിന്നില്‍ മാര്‍ക്കറ്റിംഗ് തന്ത്രം: മറഡോണ

 


ADVERTISEMENT

സാവോപോളോ: (www.kvartha.com 14.07.2014) ലോക കപ്പ് ഫുട്‌ബോളില്‍ ലയണല്‍ മെസിക്ക് മികച്ച കളിക്കാരനുള്ള സുവര്‍ണ പന്ത് നല്‍കിയതിനെതിരെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ രംഗത്ത്. മെസി സുവര്‍ണ പന്തിന് അര്‍ഹനല്ലായിരുന്നെന്നും അര്‍ജന്റീന പരാജയപ്പെട്ടത് ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോക കപ്പില്‍ മെസി മികച്ച പ്രകടനം നടത്തിയിട്ടില്ല. മെസിക്ക് സുവര്‍ണപന്ത് സമ്മാനിച്ചതിന് പിന്നില്‍ വാണിജ്യ ഘടകങ്ങള്‍ ഉണ്ടെന്നും മറഡോണ തുറന്നടിച്ചു. അവസാന നിമിഷത്തില്‍ ഗോറ്റ്‌സെ നേടിയ ഗോള്‍ ടീമിന് ആഘാതമുണ്ടാക്കിയെന്നും മറഡോണ വ്യക്തമാക്കി.

ആര്യന്‍ റോബന്‍, ജയിംസ് റോഡ്രിഗസ്, തോമസ് മുളളര്‍ എന്നിവരെ തഴഞ്ഞാണ് മെസിക്ക് ഫിഫ സുവര്‍ണ പന്ത് സമ്മാനിച്ചത്. ഏഴു കളികളില്‍ നിന്നായി നാല് ഗോളുകളാണ് മെസി അര്‍ജന്റീനയ്ക്കായി സമ്മാനിച്ചത്.

ഒരു ടെലിവിഷന്‍ പരിപാടിയിലാണ് മെസിക്ക് സുവര്‍ണ പന്ത് നല്‍കിയതിനെതിരെ മറഡോണ പ്രതികരിച്ചത്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ 1 - 0ന് തോല്‍പിച്ചാണ് ജര്‍മനി കിരീടം നേടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
മെസി സുവര്‍ണ പന്തിന് ആര്‍ഹനല്ല; പിന്നില്‍ മാര്‍ക്കറ്റിംഗ് തന്ത്രം: മറഡോണ

Keywords : Football, World Cup, Sports, Leonal Messi, Diego Maradona: Lionel Messi winning Golden Ball is a ‘marketing plan’.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia