യുവ്‌രാജിന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല: വിരാട് കോഹ്‌ലി

 


യുവ്‌രാജിന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല: വിരാട് കോഹ്‌ലി
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ അസുഖത്തെക്കുറിച്ച് ടീം അംഗങ്ങള്‍ക്ക് ആരും തന്നെ അറിവില്ലായിരുന്നുവെന്ന്‍ വിരാട് കോഹ്‌ലി. യുവ്‌രാജിന്റെ അമ്മ ശബ്നം സിംഗ് നല്‍കിയ പ്രസ്താവനയെത്തുടര്‍ന്ന്‍ വന്ന പത്രവാര്‍ത്തകളില്‍ നിന്നാണ്‌ താന്‍ 'യുവി'യുടെ അസുഖവിവരം അറിഞ്ഞതെന്ന്‍ കോഹ്‌ലി പറഞ്ഞു. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും തന്റെ സുഹൃത്തിന്റെ അസുഖം എളുപ്പം ഭേദമാകാന്‍ താന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

രണ്ട്‌ ദിവസങ്ങള്‍ക്കുമുന്‍പാണ്‌ യുവ്‌രാജ് സിംഗിന്‌ ശ്വാസകോശ അര്‍ബുദമാണെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തില്‍ നിന്നും യുവ്‌ രാജ് സ്വയം വിട്ടുനിന്നിരുന്നു. ലോകകപ്പിനുശേഷം യുവ്‌രാജിനെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

English Summery
New Delhi: While wishing him a speedy recovery, India's middle-order batsman Virat Kohli on Sunday said that he was not aware of Yuvraj Singh's illness and was surprised by reports about the left-hander recuperating from a "non-malignant tumour" in his lung.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia