മുംബൈ ഇന്‍ഡ്യന്‍സിനെതിരെ ഡെവിള്‍സിന്‌ ഏഴ് വിക്കറ്റ് ജയം

 


ADVERTISEMENT

മുംബൈ ഇന്‍ഡ്യന്‍സിനെതിരെ ഡെവിള്‍സിന്‌ ഏഴ് വിക്കറ്റ് ജയം
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരെ ഡെയര്‍ ഡെവിള്‍സിന് ഏഴ് വിക്കറ്റ് ജയം. 93 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി അഞ്ച് ഓവറും ഒരു പന്തും ശേഷിക്കെ ലക്ഷ്യംകണ്ടു. ക്യാപ്റ്റന്‍ 32 റണ്‍സ് നേടിയ സേവാഗിന്റെയും 17 റണ്‍സടിച്ച ജയവര്‍ധനയുടെയും ബാറ്റിങ്ങാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 92 റണ്‍സില്‍ ഓള്‍ ഒൌട്ടാകുകയായിരുന്നു. ഡല്‍ഹി ബൌളര്‍മാരുടെ മികച്ച ബൌളിങ്ങാണ് കരുത്തരായ മുംബൈയെ ചുരുങ്ങിയ സ്കോറില്‍ തളയ്ക്കാനായത്. മുംബൈ നിരയില്‍ ഹര്‍ഭജനും രോഹിത് ശര്‍മയ്ക്കും ഒഴികെ ആര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. 33 റണ്‍സെടുത്ത ഹര്‍ഭജനാണ് ടോപ് സ്കോറര്‍. രോഹിത് ശര്‍മ്മ 29 റണ്‍സെടുത്തു.

English Summery
Mumbai: A star-studded Mumbai Indians batting line-up collapsed before some brilliant bowling from Delhi Daredevils as the latter defeated the hosts by 7 wickets at the Wankhede Stadium, Mumbai on Monday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia