ചെറിയൊരു ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി

 


ADVERTISEMENT

ടൂറിന്‍: (www.kvartha.com 20.05.2020) 10 ആഴ്ചകള്‍ക്ക് ശേഷം ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി. ടൂറിനിലെ വീട്ടില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് യുവെന്റസിന്റെ പരിശീലന മൈതാനത്ത് ചൊവ്വാഴ്ച റൊണാള്‍ഡോ പരിശീലനത്തിനായി എത്തിയത്. മൂന്നുമണിക്കൂറോളം അദ്ദേഹം ഗ്രൗണ്ടിലുണ്ടായിരുന്നു. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ലോക് ഡൗണ്‍ തുടങ്ങുന്നതിനു മുമ്പ് സ്വന്തം നാട്ടിലേക്ക് പോയതിന് ശേഷം അദ്ദേഹത്തിന് തിരിച്ചെത്താനായിരുന്നില്ല.

അദ്ദേഹത്തിന് നടത്തിയ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. ഈ സീസണില്‍ യുവന്റസിനായി 32 കളികളില്‍ നിന്ന് 25 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. ഇറ്റലിയില്‍ ടീമുകള്‍ക്ക് ഗ്രൂപ്പായി പരിശീലനം നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. സീരി എ ജൂണ്‍ മധ്യത്തില്‍ പുനരാരംഭിക്കും എന്ന് കരുതുന്നു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി

Keywords:  News, World, Sports, Cristiano Ronaldo, Football, Football Player, Training, Lockdown, Ground, Cristiano Ronaldo reports back to Juventus training after 10-week absence
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia