റോമിന് ഒളിംപിക്സ് വേദി കിട്ടിയാൽ ക്രിക്കറ്റ് മത്സര ഇനമാക്കുമെന്ന് വാഗ്ദാനം
Jul 2, 2016, 14:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റോം: (www.kvartha.com 02.07.2016) 2024ലെ ഒളിംപിക്സിന് റോം വേദിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുമെന്ന് ഇറ്റാലിയൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് സിമോൺ ഗാംബിനോ. പാരിസ് , ലോസാഞ്ചലസ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങൾക്കൊപ്പമാണ് റോം ഒളിംപിക് വേദിക്കായി മത്സരിക്കുന്നത്.
ആതിഥേയ രാജ്യത്തിന് അഞ്ച് കായിക ഇനങ്ങൾ ഉൾപ്പെടുത്താമെന്ന സാധ്യത പ്രയോജനപ്പെടുത്തി ക്രിക്കറ്റ് മത്സര ഇനമാക്കുമെന്നാണ് റോമിന്റെ വാഗ്ദാനം.
ഫ്രാൻസും ഇതേ വാഗ്ദാനവുമായി ക്രിക്കറ്റ് രാജ്യങ്ങളെ സമീപിക്കുമെന്ന് സൂചന കിട്ടിയതോടെയാണ് ഇറ്റലി ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുന്നത്. റോം വേദിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ബൊളോഗ്നയിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടത്തുക. റോമിലെ ക്രിക്കറ്റ് ലീഗ് നടക്കുന്നത് ഇവിടെയാണ്. ഒളിംപിക് വേദിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ടർഫ് വിക്കറ്റുകൾ നിർമിക്കാനാണ് ക്രിക്കറ്റ് ബോർഡിന്റെ തീരൂമാനം.
ഒളിംപിക്സിന് 12 ക്രിക്കറ്റ് ടീമുകളെയാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും മൂന്ന് ടീമുകൾ വീതം. ആഫ്രിക്കയിൽ നിന്ന് രണ്ടും അമേരിക്കയിൽ നിന്ന് മൂന്നും കരീബിയൻ ദ്വീപുകളിൽ നിന്ന് രണ്ടോ മൂന്നൂം ടീമും ഒളിംപിക്സിൽ കളിച്ചേക്കും.
ഇതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത കൌൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
SUMMARY: ROME: Italian cricket board president Simone Gambino has said the sport will be included in the 2024 Olympics if Rome wins the bid to host the quadrennial sports extravaganza.
Keywords: ROME, Italian, Cricket board, President, Simone Gambino, Sport, 2024, Olympics, Rome, Wins

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.