പിങ്കി പ്രമാണിക്കിനെ പോലീസുകാര്‍ അപമാനിക്കുന്നതായി ആരോപണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിങ്കി പ്രമാണിക്കിനെ പോലീസുകാര്‍ അപമാനിക്കുന്നതായി ആരോപണം
കൊല്‍ക്കത്ത: ബലാല്‍സംഗക്കേസില്‍ അകപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രമുഖ അത്‌ലറ്റ് പിങ്കി പ്രമാണിക്കിനെ പോലീസുകാര്‍ അപമാനിക്കുന്നതായി ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. പിങ്കിയുടെ ലിംഗ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്തായത്‌ വിവാദമായതിന്‌ തൊട്ടുപിന്നാലെയാണ്‌ പോലീസുകാര്‍ക്കെതിരെ ആരോപണമുയരുന്നത്.

സ്ത്രീ കുറ്റവാളികള്‍ക്ക് വനിതാ പോലീസുകാരുടെ സുരക്ഷയാണ്‌ നല്‍കാറുള്ളതെങ്കിലും പിങ്കിക്ക് അകമ്പടി സേവിക്കുന്നതും സുരക്ഷയൊരുക്കുന്നതും പുരുഷ പോലീസുകാരാണ്‌. വൈദ്യപരിശോധനകള്‍ക്കായി ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേയ്ക്കും ജയിലേയ്ക്കുമുള്ള യാത്രയ്ക്കിടെ പോലീസുകാര്‍ പിങ്കിയെ അപമാനിക്കുന്നതായാണ്‌ ആരോപണം. പിങ്കിക്ക് ഇതുവരെ ജാമ്യമനുവദിക്കാത്തതും ഇതിനകം വിവാദമായിക്കഴിഞ്ഞു. 

ഒരു സ്ത്രീയായ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായ സംസ്ഥാനമായിരുന്നിട്ടും പിങ്കിക്ക് ഒരു സ്ത്രീയുടെ പരിഗണന ലഭിക്കുന്നില്ലെന്ന്‌ വിവിധ സംഘടനകള്‍ ആരോപിച്ചു. 

ബലാല്‍സംഗത്തിന്‌ വിധേയയായി എന്ന്‌ പറയപ്പെടുന്ന സ്ത്രീയെ ഇതുവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാത്തത് പിങ്കിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നും സംഘടനകള്‍ ആരോപിച്ചു.

English Summery
After an MMS of Asian gold medallist Pinki Pramanik winner undergoing a gender test goes viral, pictures of policemen virtually groping the athlete appear.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia