കോപ്പ അമേരിക്ക: വെനസ്വേലയ്ക്കും മെക്‌സിക്കോയ്ക്കും ജയം

 


ശക്തരായ ഉറുഗ്വേയെ തകര്‍ത്ത് മെക്‌സിക്കോ

(www.kvartha.com 06.06.2016) കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ശക്തരായ ഉറുഗ്വേയ്‌ക്കെതിരെ മെക്‌സിക്കോയ്ക്ക് മിന്നും ജയം. തങ്ങളുടെ ആദ്യകളിയില്‍ ശക്തരായ ടീമിനെ 3-1 എന്ന നിലയില്‍ തളച്ചിട്ട മെക്‌സിക്കോയ്ക്ക് തുടക്കം മികച്ചതായി.

കളി കാര്യമാകുന്നതിന് മുമ്പ് തന്നെ സ്വന്തം പോസ്റ്റിലേക്ക് പന്ത് അടിച്ച് ഉറുഗ്വേ മെക്‌സിക്കോയ്ക്ക് സ്‌കോര്‍ കനിഞ്ഞു നല്‍കി. നാലാം മിനുട്ടില്‍ ഇടതുവിങ്ങില്‍ നിന്ന് ഗ്വാര്‍ഡാഡോ നല്‍കിയ ക്രോസ് രക്ഷപ്പെടുത്താനുള്ള അല്‍വാരൊ പെരേരയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. ഇതോടെ ഉറുഗ്വേയുടെ മുന്നേറ്റനിര തളര്‍ന്നു. രണ്ടു മഞ്ഞക്കാര്‍ഡുകളുമായി രണ്ട് പേര്‍ പുറത്തുപോയതോടെ ഇരുടീമുകളും പത്തുപേരെ വെച്ച് കളി തുടര്‍ന്നു. രണ്ടാം പകുതിയുടെ അവസാനം വരെ സെല്‍ഫ് ഗോളില്‍ മുന്‍തൂക്കമുണ്ടായിരുന്ന മെക്‌സിക്കോയെ ഞെട്ടിച്ച് 74ാം മിനിറ്റില്‍ ഡിയാഗോ ഗോഡിന്‍ മെക്‌സിക്കന്‍ ഗോള്‍വല കുലുക്കിയതോടെ കളി പിന്നെയും കാര്യമായി.

അവസാന മിനുട്ടുകളില്‍ മെക്‌സിക്കോയുടെ തകര്‍പ്പന്‍ പ്രകടനമാണ് കാണികള്‍ കണ്ടത്. ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസ് ക്യാപ്റ്റന്റെ കളി കാഴ്ച വെച്ചതോടെ ടീം നിര്‍ണായക മുന്‍തൂക്കം നേടി. ഇഞ്ചുറി ടൈമില്‍ ഹെരേരയുടെ ഗോളിലൂടെ മെക്‌സിക്കോ അക്കൗണ്ട് ക്ലോസ് ചെയ്തു.

കോപ്പ അമേരിക്ക: വെനസ്വേലയ്ക്കും മെക്‌സിക്കോയ്ക്കും ജയം

                                                              ...............................

കോപ്പ അമേരിക്ക: വെനസ്വേലയ്ക്ക് ജയത്തോടെ തുടക്കം

(www.kvartha.com 06.06.2016) കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് സിയില്‍ ജമൈക്കയ്‌ക്കെതിരെ വെനസ്വേലയ്ക്ക് ജയത്തോടെ തുടക്കം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെനസ്വേല ജമൈക്കയെ തകര്‍ത്തുവിട്ടത്. പതിനഞ്ചാം മിനുട്ടില്‍ ജോസഫ് മാര്‍ട്ടിനെസ് ആണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സിനുള്ളിലെ പിഴവാണ് ഗോളില്‍ കലാശിച്ചത്.

ആദ്യ പകുതിയില്‍ തന്നെ മിഡ്ഫീല്‍ഡര്‍ റുഡോള്‍ഫ് ഓസ്റ്റിനെ നഷ്ടമായ ജമൈക്ക പത്തുപേരുമായാണ് രണ്ടാം പകുതിക്കിറങ്ങിയത്. ക്യാപ്റ്റന്‍ വെസ്ലി മോര്‍ഗനെ കൂടാതെയിറങ്ങിയ കരീബിയന്‍ ടീം പൊരുതിത്തോല്‍ക്കുകയായിരുന്നു.

കോപ്പ അമേരിക്ക: വെനസ്വേലയ്ക്കും മെക്‌സിക്കോയ്ക്കും ജയം


Related News:  കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം

കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം


കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ


 ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍

Keywords: America, World, Venezuela, Mexico, Football, Jamaica, Urugue, Copa America, Copa Carnivel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia