Delayed | കോപ അമേരിക ഫുട്‌ബോളില്‍ നാടകീയരംഗങ്ങള്‍; ടികറ്റെടുക്കാതെ എത്തിയ ആരാധകര്‍ ഇരച്ചുകയറിയതോടെ ഗേറ്റ് തകര്‍ന്നു, വീഡിയോ 

 
Copa America final between Argentina and Colombia delayed after crowd breaches security gates, Copa America, Final, Argentina and Colombia, Delayed, Crowd
Copa America final between Argentina and Colombia delayed after crowd breaches security gates, Copa America, Final, Argentina and Colombia, Delayed, Crowd

Image Credit: Twitter Video Snap/Helena Villar

ആയിരക്കണക്കിന് കൊളംബിയന്‍ ആരാധകരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായതെന്ന് റിപോര്‍ട്.

മയാമി: (KVARTHA) മയാമിയിലെ (Miami) ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിന് (Hard Rock Stadium) പുറത്ത് നാടകീയരംഗങ്ങള്‍. കോപ അമേരിക (Copa America) ഫുട്‌ബോളില്‍ (Football) അര്‍ജന്റീന-കൊളംബിയ (Argentina and Colombia) ഫൈനലിന് മുമ്പ് ടികറ്റെടുക്കാതെ ആരാധകര്‍ ഇരച്ചുകയറിയതോടെ മത്സരം ഒരു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. 

ഇരച്ചെത്തിയവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മറ്റ് ആരാധകര്‍ക്കും പൊല്ലാപ്പാക്കിയെന്ന് സ്റ്റേഡിയം അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ടികറ്റെടുക്കാതെ എത്തിയ ആയിരക്കണക്കിന് കൊളംബിയന്‍ ആരാധകരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായതെന്നാണ് റിപോര്‍ട്. 

ഹാര്‍ഡ് റോക് സ്റ്റേഡിയത്തിലെ സൗത്വെസ്റ്റ് ഗേറ്റ് ആരാധകര്‍ തകര്‍ത്തതോടെ പൊലീസ് ലാത്തിവീശി. ആരാധകരെ ഓടിച്ചിട്ട് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവും ഉണ്ടായി. പിന്നാലെ സൗത്വെസ്റ്റ് ഗേറ്റിന് പൊലീസ് പൂട്ടിട്ടു. ഒടുവില്‍ കുറച്ച് നേരത്തേക്ക് സ്റ്റേഡിയത്തിലെ എല്ലാ ഗേറ്റുകളും അടച്ച് പൊലീസ് ലോക്ഡൗണിന് സമാനമായ സുരക്ഷ ഒരുക്കി.

ഇതിനിടെ വാംഅപിനായി കൃത്യസമയത്ത് ഇറങ്ങിയ താരങ്ങളെ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഡ്രസിംഗ് റൂമിലേക്ക് മടക്കിയയച്ചു. ഇതിനൊടുവില്‍ വീണ്ടും വാംഅപിനെത്തിയാണ് കലാശപ്പോരിന് അര്‍ജന്റീനയും കൊളംബിയയും തയ്യാറെടുത്തത്. ടികറ്റ് എടുത്തെത്തിയ ആരാധകരില്‍ നിരവധി പേരെ പാടുപെട്ടാണ് സ്റ്റേഡിയത്തിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കടത്തിവിടാനായത്. 

അടുത്ത ഫിഫ ലോകകപിന് വേദിയാവാനുള്ള സൗകര്യം അമേരികയ്ക്ക് ഇല്ലെന്നും ഈ സംഭവത്തോടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്തെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 


 


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia