കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം

 


(www.kvartha.com 08.06.2016) കോപ്പ അമേരിക്കയില്‍ പരാഗ്വേയ്‌ക്കെതിരെ കൊളംബിയയ്ക്ക് രണ്ടാം ജയം. ആദ്യമത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയ കൊളംബിയ ആത്മവിശവാസത്തോടെയാണ് പരാഗ്വേയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. ആദ്യമ മുതലേ അക്രമിച്ച് കളിച്ച കൊളംബിയ 12 ാം മിനുട്ടില്‍ തന്നെ ലീഡ് നേടി. ജെയിംസ് റോഡ്രിഗസ് നല്‍കിയ പാസ് കാര്‍ലോസ് ബക്കയുടെ മനോഹര ഹെഡ്ഡര്‍. 30 ാം മിനുട്ടില്‍ രണ്ടാം ഗോളും നേടി. 29 ാം മിനുട്ടില്‍ ജെയിസണ്‍ മുറില്ലോ എടുത്ത ഫ്രീകിക്കില്‍ നിന്നും എഡ് വിന്‍ കര്‍ഡോണ നല്‍കിയ പാസ് ജെയിംസ് റോഡ്രിഗസ് വലയിലെത്തിച്ചു.

71 ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ വിക്ടര്‍ അയലയിലൂടെ പരാഗ്വേ വലകുലുക്കിയതോടെ കളി ആവേശത്തിലായി. പരാഗ്വേ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും 81 ാം മിനുട്ടില്‍ ഓസ്‌കാര്‍ റൊമേരൊ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപേയതോടെ പരാഗ്വേ പത്ത് പേരായി ചുരുങ്ങി. പരാഗ്വേയുടെ ഓസ്‌കാര്‍ റൊമേരൊ രണ്ടും ഡാരിയോ ലെസ്‌കാനോ, കൊളംബിയയുടെ ജെയിസണ്‍ മുറില്ലോ എന്നിവര്‍ ഓരോ മഞ്ഞക്കാര്‍ഡും വാങ്ങി.
കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം


Related News:  കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം

കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം


കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ


 ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍

കോപ്പ അമേരിക്ക: ബൊളീവിയയെ തകര്‍ത്ത് പനാമ തുടങ്ങി

കോപ്പ അമേരിക്ക: അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം

 കോപ്പ അമേരിക്ക: ആധിപത്യത്തോടെ ആതിഥേയര്‍; യു എസ് എ 4-കോസ്റ്ററിക്ക 0

Keywords:  World, Football, Sports, America, Copa America, Parague, Kolambia, Wins.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia