(www.kvartha.com 07.06.2016) കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ചിലിക്കെതിരെ അര്‍ജന്റീന വിജയത്തോടെ തുടങ്ങി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന നിരാശപ്പെടുത്തിയില്ല. ഒരു ഗോളിന്റെ ജയവുമായാണ് അര്‍ജന്റീനയുടെ തുടക്കം.
ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച ആദ്യ പകുതിയില്‍ കാണികള്‍ നിരാശരായെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗംഭീരപ്രകടനവുമായി അര്‍ജന്റീന തിരിച്ചുവന്നതോടെ കാണികള്‍ ആവേശത്തേിലായി. ഏയ്ഞ്ചല്‍ ഡി മരിയയുടെയും എവര്‍ ബനേഗയുടെയും ഗോളിന്റെ പിന്‍ബലത്തിലാണ് അര്‍ജന്റീന ചിലിയെ തകര്‍ത്തത്. 51, 59 മിനുട്ടുകളിലായിരുന്നു അര്‍ജന്റീന വല കുലുക്കിയത്. 91 ാം മിനുട്ടില്‍ ഫ്രീകിക്കിലൂടെ ചിലി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. പകരക്കാരനായി ഇറങ്ങിയ ഫ്യുന്‍ സാലിഡയാണ് ചിലിക്ക് വേണ്ടി ഗോള്‍ നേടിയത്.
ഇരുടീമുകളും ഗോളനുപാതത്തില്‍ തന്നെ യെല്ലോ കാര്‍ഡും വാങ്ങിക്കൂട്ടി. ചിലിയുടെ ഗാരി മെഡല്‍, അര്‍ജന്റീനയുടെ ഡി മരിയ, മാര്‍ക്കസ് റോഹോയ് എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. അതേസമയം, മെയ് 27ന് ഹോണ്ടുറാസുമായുള്ള സൗഹൃദമല്‍സരത്തില്‍ പരിക്കേറ്റതിനാലാണ് മെസ്സി കളത്തിലിറങ്ങാത്തതെന്നാണ് റിപ്പോര്‍ട്ട്.
Related News: കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം
കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
കോപ്പയിൽ നെയ്മറില്ലാതെ ബ്രസീൽ
ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍
കോപ്പ അമേരിക്ക: ബൊളീവിയയെ തകര്‍ത്ത് പനാമ തുടങ്ങി
Keywords: Football, World, Sports, America, Argentina, Copa America, Chili.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.